മാസങ്ങങ്ങള്‍ ക്കുമുന്പു ഒരു വൈകുന്നേരം ഒരു വയസ്സുചെന്ന ആള്‍ വീട്ടില്‍ വന്നു.സഹായാഭ്യര്‍ത്ഥന യ്ക്കാവുമെന്നു തോന്നി.പതുക്കെയെങ്കിലും ശുദ്ധമായ ഭാഷയില്‍,സ്വരത്തില്‍ അയാ ള്‍ കാര്യം പറഞ്ഞു.''ഒരു പുസ്തകം എഴുതിയിട്ടുണ്ട്.അച്ചടിപ്പിച്ചകാണാന്‍ ആശയുണ്ട്. സഹായം ചെയ്‌താല്‍ തരക്കേടില്ല'
.ദൈന്യഭാവമല്ലപ്രതീക്ഷയുടെ തിളക്കവുമില്ല .തന്റെ ഏറെക്കാലത്തെ സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരത്തെ കുറിച്ചു അധികമൊന്നും പറഞ്ഞില്ല
. ഞാന്‍ അയാള്‍ കൊണ്ടുവന്ന കവിതകള്‍ നോക്കി.സുശി ക്ഷിതനല്ലാത്ത ,വ്യാകരണ പടുവല്ലാത്ത ആ വൃദ്ധനായ കവിയെ ഞാന്‍ ആദ്യമായാണ് കാണുന്നതു .കവിയാനെ ന്ന മിഥ്യാധാരണ വെച്ചു കവിമേള ക ളില്‍ ബോറടിപ്പിക്കുന്ന ഒട്ടേറെ പേരെ നമ്മള്‍ കണ്ടിട്ടില്ലേ?ഒരു മുന്‍ ധാരണയുമില്ലാതെ ഞാനത് നോക്കി.എന്നെ സ്പര്ശി ച്ച ചില വരികള്‍ ഒരു അപ്രശ സ്തകവിയുടെ ചൈതന്യത്തെ പ്രസരിപ്പിച്ചു.ലാഭത്തിനല്ലാതെ ഒന്നും ചെയ്യാത്ത ലോകം ഇത്തരം അനഭികാമിയ നായ മനുഷ്യന് ചെവി കൊടുക്കുമോ?
..ആ വരികളില്‍ ഉള്ളു നീറ്റി യ ജീവിതാനുഭവങ്ങള്‍ ഉണ്ട്.എഴുപത്തിനാല് വയസ്സായി.ദൂരെ ദൂരെ ഓരോ നാടുകളിലെ താമസം..മുറിപ്പെടുത്തുന്ന ഭാര്യാവിരഹം..ഒരുപാടു ആകുലതകളിലൂടെയാണു ജീവിതം കഴിയുന്നത്
ഒരു സംഖ്യ കൊടുത്ത് ഞാന് പറഞ്ഞു. പുസ്തകപ്രകാശനം നന്നായി നടക്കട്ടെ. ഞാന്‍ എനിയ്ക്കും കൂട്ടുകാര്‍ക്കും വേണ്ടി പുസ്തകം വാങ്ങും.
മടങ്ങുമ്പോള്‍ ജീവിതത്തിന്റെ ആഴമേറിയ ദൌത്യങ്ങലെ്കുറിച്ചു പതിയെ പറഞ്ഞു.''ഞാന്‍ ഇതെഴുതിയത് എന്റേതായ ഒരു കടമ നിര്‍വഹിക്കുന്നതിലെക്കാന്.ജീവിതത്തില്‍ പലരെയും എനിക്ക് മനസ്സിലാക്കാന്‍ മുഴുവനായി പറ്റിയില്ല ,...എന്ത് മനസ്സിലാക്കി എന്നെനിക്കു പറയാനിതെയുള്ളൂ''
പതിയെ നടന്നകന്ന ആ വ്യക്തി എനിക്കാരോ ആണെന്ന് തോന്നിപ്പോയി.
ഇന്നലെ കുമാരേട്ടന്റെ പുസ്തകപ്രകാശനമായിരുന്നു.നടന്‍ ശ്രീരാമനാണ് പ്രകാശനം ചെയ്തത്.''എകാന്തയാത്ര''എന്നാണു പുസ്തകം. പരിപാടി കഴിയും വരെ ഞാനിരുന്നു.ശ്രീരാമന്‍ വയസ്സന്മാരുടെ കാഴ്ച്ച്ചപ്പാടുകലുടെ മൂല്യത്തെക്കുരിച്ചു പറഞ്ഞു[.നടന്‍ തിലകന്റെ നിരാസത്തെപ്പറ്റി അന്ന് പത്രത്തില്‍ ഉണ്ടായിരുന്നത് ഞാന്‍ കൂട്ടിവായിച്ചു,വയസ്സാകുമ്പോള്‍ എന്തുകാരണം കൊണ്ടായാലും തിരസകൃ തരാവുന്നത് ദൌര്‍ഭാഗ്യകരം തന്നെ.]
ഞാനോര്‍ത്തത് വയസ്സായവര്‍ ചെറുപ്പക്കാര്‍ക്ക് നല്‍കുന്ന മാതൃ കയെപ്പറ്റിയാണ്.പണം പലിശയ്ക്കു കൂട്ടിവെച്ചും മനുഷ്യസ്നേഹം കാണി യ്ക്കാതെയും ജീവിതാന്ത്യത്തില്‍ ഒന്നും ഒന്നിനും ഉതകുകയില്ല എന്ന അറിവോടെ ഇല്ലാതാകുന്നവര്‍ക്കിടയില്‍ ....ഇവിടെ കുമാരേട്ടന്‍ തന്റെ 74 വയസ്സില്‍ പുസ്തകം പ്രകാശിപ്പിക്കുന്നു.
യതി പറഞ്ഞിട്ടുണ്ട്..വാര്‍ധക്യം പാകമായ ഫലങ്ങലുള്ള വൃക്ഷം പോലെയാണെന്ന്.പുറമേയ്ക്ക് ഊര്‍ജം പ്രസരിപ്പിക്കുന്ന..തന്റെതെന്ന ചിന്ത വിട്ടകന്ന...ഫലവൃക്ഷം.
ആ വരികളില്‍ ഉള്ളു നീറ്റിയ ജീവിതാനുഭവങ്ങള്‍ ഉണ്ട്-സത്യം!
ReplyDeleteഇനി കുമാരേട്ടനെ കാണുകയാണെങ്കില്‍ ബൂലോകത്തൊരു വായാടിത്തത്തമ്മയുണ്ടെന്നും ആ തത്തമ്മ കുമാരേട്ടന് ആശംസകള്‍ നേര്‍ന്നിട്ടുണ്ടെന്നും പറയണം.
ReplyDeleteനന്നായി ലതികേ, ജാഗ്രത്തായ ഒരു മനസ്സുമായി എഴുപത്തിനാലിലും ഉണർന്നിരുന്നു ജീവിതത്തെ സ്നേഹിക്കുന്ന കുമാരേട്ടന് ഒരു പ്രണാമം.
ReplyDeleteകുമാരേട്ടനെ കാട്ടിത്തന്ന ലതികയ്ക്കും ഒരു കൂപ്പുകൈ.
പുസ്തകം എങ്ങനെ വാങ്ങാം എന്ന റൂട്ടും തന്നിരുന്നെങ്കിൽ....!
ശരിക്കും നീറ്റുന്ന വരികൾ. ജീവിതത്തിൽ നിന്ന് പറിച്ച ഒരേടാണിത് അതുകൊണ്ടാകണം അത് നമ്മുടെ മനസ്സിനെ സ്പർശിക്കുന്നത്.
ReplyDeleteഈ എഴുപതാം വയസ്സിലും കവിത നെഞ്ജേറ്റി നടക്കുന്ന കുമാരേട്ടാ നിങ്ങൾക്ക് പ്രണാമം. നന്ദി ലതിക, ഇങ്ങനെയൊരു ലിങ്ക് കാണിച്ചുതന്നതിന് സുരേഷിനും
അതിമനോഹരമായ വരികൾ!
ReplyDeleteഏകാന്തയാത്ര വാങ്ങിക്കാനുള്ള ലിസ്റ്റിൽ ചേർത്തു!. അദ്ദേഹത്തിനെ പരിചയപ്പെടുത്തിയതിനു നന്ദി പറയുന്നു.
കുമാരേട്ടനെ,
ReplyDeleteപുസ്തകം,
പരിചയപ്പെടുത്തിയതിനു നന്ദി പറയുന്നു.
കുമാരേട്ടന്‍ ഇനിയും പുസ്തകങ്ങള്‍ ഇറക്കട്ടെ................
ReplyDeleteശ്രീനാഥന്‍,വായാടീ,യറഫാത്ത് ,സുരേഷ്,സാബു,രാജേഷ്, പ്രയാണ്‍ ...കുമാരേട്ടനെ പരിഗണിച്ചതിനു നന്ദി. സന്തോഷമായി...വായന ഒരിക്കലും മരിക്കില്ല എന്ന വല്ലാത്ത ഒരാനന്ദം കൂടി തന്നതിന് എല്ലാര്‍ക്കും നന്ദി...
ReplyDelete