അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ ക്ലാസില്‍ ഞാനെന്നും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.കുട്ടികളില്‍ നീന്താനറിയുന്നവര്‍ എത്ര പേരു ന്ടു?ഒന്നോ രണ്ടോ പേര്‍ കഷ്ടിച്ചുണ്ടാകും.യു .ജീ.ക്ലാസ്സുകാരും പീ.ജീ.ക്ലാസുകാരും ഒരുപോലെ...എന്നെ അമ്പരപ്പിക്കുന്നത് നാട്ടിന്പുരത്തുകാര്‍ക്ക് നീന്താനറിയില്ല എന്നതാണ്.കാരണം ചോദിച്ചാല്‍ കുള ങ്ങളില്ലാതായ കഥകള്‍ കേള്‍ക്കണം..ഞാനപ്പോള്‍ അവര്‍ക്ക് നഷ്ടപ്പെടുന്ന കുളികളുടെ സുഖങ്ങളപ്പറ്റി പറയും.നീന്തല്‍ എത്രനല്ല വ്യായാമമാണ്..പക്ഷികളായി .വായുവില്‍ പറക്കാന്‍ നമുക്കാവില്ല.എന്നാല്‍ മീനുകളായി വെള്ളത്തില്‍ നീന്താന്‍ നമുക്ക് കഴിയുക ഭാഗ്യമല്ലേ?
സുഖകരമായ ജലശയനങ്ങള്‍..ശ്വാസം നിയന്ത്രിച്ചാല്‍ നമുക്ക് ഒരു പൊങ്ങുതടിപോലെ കിടക്കാം.[ഉള്ളി ല് പേടാണങ്കിലും അങ്ങനെയാവാം എന്നാണു നീന്തലറിയാത്ത എന്റെ സുഹൃത്ത് പറയാറ്]വെള്ളതോടു പേടിയില്ലാതെ ഇരുന്നാല്‍ മാത്രം രക്ഷയാവുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ട്.
പിന്നെ വെള്ളത്തിലെ കളികള്‍.
ഞങ്ങള്‍ കൂട്ടുകാരും വീട്ടിലെ അച്ഛന്പെങ്ങളും ചെറിയമ്മമാരും ചേച്ചിമാരും ഒന്നിച്ചു കുളിക്കാന്‍ പോകും.അന്നത്തെ കുളിരസങ്ങള്‍
വര്‍ണ്ണിക്കാന്‍ വാക്കില്ല കൂട്ടരേ..തുണിയലക്കല്‍ മുതിര്‍ന്നവരുടെ പണിയാണ്.ഞങ്ങള്‍ വെള്ളക്കളികളിലെയ്ക്ക് കടക്കും.മത്സരിച്ചും അല്ലാതെയുമുള്ള നീന്തലുകള്‍''.എല്‍ ''ആകൃതിയിലാണ് ഒരു കുളം.അതിലാണ് ഏറെയും കളി.ഒരു സംഘം എല്ലിന്റെ ഒരറ്റത്ത് വരിയായി നില്‍ക്കും.അടുത്ത സംഘം എല്ലിന്റെ ഒടിവിന്റെ ഭാഗത്തും നില്‍ക്കും.പിന്നെ എതിരെ നീന്തല്‍.പരസ്പരം തൊടാതെ നീന്തണം.ട്രാക്ക് തെറ്റിക്കാതെ..അതൊരു കളി.
തൊ ട്ടുകളിയാണ് പിന്നൊന്ന്.മറ്റൊന്ന് ''ഊളയിട്ടു''കളിയാണ്.അതില്‍ ഞാന്‍ പിന്നോക്കമായിരുന്നു.ശ്വാസം മുട്ടിക്കൊണ്ട് മത്സരിക്കണം എന്നതിനാല്‍.
ഒളിച്ചുകളിപോലും കളിക്കാരുണ്ട്.നിറയെ പൊന്തയും വള്ളിപ്പടര്‍പ്പുകളും ഉള്ളതിനാല്‍ ആ കളി എളുപ്പമായി നടത്തിവന്നു.
പിന്നെയുള്ളത് കഥാപ്രസംഗം,നാടകം എന്നിവയാണ്.നാടകീയത നിറഞ്ഞ ആ മിമിക്രികള്‍ രസകരമായിരുന്നു.മായജയാണ് അതില്‍ മിടുക്കി.കരയിലൂടെ കഥപരിശീലി ച്ചുനടന്നുപോവുന്ന ഒരു കാഥികന്‍ പെട്ടെന്ന് വെള്ളത്തില്‍ വീണാല്‍ എന്തുന്റാകുമെന്നു അവള്‍ തന്മയത്വത്തോടെ കാണിച്ചിരുന്നു.''കാ ഥി കനല്ല,...കലാകാരനല്ല ഞാന്‍..''എന്ന പാട്ട് പാടി കൂപ്പുകയ്യോടെ അയാള്‍ വെള്ളത്തില്‍ വീഴുനത് കാണിച്ചിരുന്നത് ഇന്നോര്‍ക്കുംപോഴും പൊട്ടിച്ചിരി ഉണ്ടാകുന്നു
നീന്തലറിയാത്ത തീരെ ചെറിയ കുട്ടികളുടെ ആരാധന നിറഞ്ഞ നോട്ടങ്ങളില്‍ അഹങ്കാരത്തോടെ യാണ് ഞങ്ങളുടെ കളി എന്നുകൂടി ഓര്‍മിപ്പിക്കട്ടെ..''വെള്ളച്ചാട്ടത്തില്‍''നില്‍ക്കുക എന്ന ഒരു വിദ്യയും ഉണ്ടായിരുന്നു.
കാലുകള്‍ പ്രത്യേകരീതിയില്‍ തുഴഞ്ഞുകൊന്ടുള്ള നില്‍പ്പാനത്[.പെണ ്കുളി കാണാന്‍ പതുങ്ങി എത്തുന്ന ചിലരെ മടല്‍ കൊന്റെറി ഞ്ഞു ഓടിക്കുന്ന അതുലേറ്റ് ഓട്ടക്കാരും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു.പക്ഷെ,..അവര്‍ എത്ര നിര്ദോ ഷികള്‍..ഇന്നാണെങ്കില്‍ ഒരു മൊബൈലില്‍ പകര്ത്തനാവും ഉദ്യമം.].അങ്ങനെ അങ്ങനെ...രണ്ടു മണി ക്കൂരോക്കെ വെള്ളത്തില് കളിച്ചാണ് കുളി. അപ്പോള്‍ ശരീരത്തില്‍ തരിമ്പും ചെളിയുന്റാവില്ല.സ്ഫടികതുല്യമായ ശുദ്ധത ശരീരത്തിനും മനസ്സിനും.
ബാതുടബ്ബുകളില്‍ കിടന്നുള്ള കുളിയാണ് ഏറ്റവും നല്ല കുളിയെന്നു ധരിക്കുന്ന ചിലരെങ്കിലും ഉണ്ട്.അവര്‍ ഇതുകേട്ട് നെറ്റി ചുളിക്കും.
കാലം പോകെ,ദൂരദേശ ങ്ങളിലെയ്ക്ക് പറിച്ചുമാറ്റ പ്പെട്ടവര്‍ ഇടക്ക് ഒത്തുകൂടുമ്പോള്‍ ആ കുളികള്‍ അയവിറക്കും.ഞങ്ങളെ സംകടപ്പെടുതിയ ഒരു കാര്യം ആ കുളം കിണരാക്കി മാറ്റി എന്നതാണ്.''എല്ലി''ന്റെ വാല് കള്‍ വെട്ടിക്കളഞ്ഞു.ഇന്നത്തെ ആ രൂപം ഇതാ താഴെ കാണിക്കുന്നു.
ഇത്രയും വിക്രസ്സുകള്‍ വെള്ളത്തില്‍ കാണിച്ച എനിക്ക് എന്റെ ശിഷ്യരുടെ നീന്തല്‍അറിവില്ലായ്മയെ പരിഹസിക്കാന്‍ അവകാശമില്ലേ?
തീർച്ചയായും അവകാശമുണ്ട്!
ReplyDeleteകുളിയും കുളവും ഇഷ്ടമായി, അമ്മൂമ്മയുടെ വീടരികിലുള്ള കൈത്തോട് എനിക്കുമിതുപോലെ ഓര്‍മ്മകള്‍ തരാറുണ്ട്, പക്ഷെ നീന്താന്‍ അറിയില്ല കേട്ടൊ ഇപ്പോഴും.
ReplyDeletethank you sreenadhan & smitha Meenakshi....
ReplyDeleteകുശുമ്പായിട്ട് വയ്യാ..ടൗണില്‍ ജനിച്ചു വളര്‍ന്ന എനിക്ക് ഗ്രാമവും കുളവും ഒക്കെ അന്യമാണ്. എനിക്ക് നീന്താനറിയില്ല.:( കുട്ടിക്കാലത്ത് ആരുമെന്നെ നീന്തല്‍ പഠിപ്പിച്ചില്ല. വലുതായപ്പോള്‍ എനിക്ക് വെള്ളത്തിലിറങ്ങാല്‍ പേടിയും! ഇതുവായിച്ചപ്പോള്‍ ഒരാലോചന, പോയി നീന്തല്‍ പഠിച്ചാലോയെന്ന്. ശരിക്കും എഴുതി കൊതിപ്പിച്ചൂട്ടോ.
ReplyDeleteThis comment has been removed by the author.
ReplyDeleteവായാടീ...നാട്ടില്‍ വന്നാല്‍ നീന്തല്‍ പഠിക്കാനുള്ള സൗകര്യം തരാം.എന്റെ തറവാട്ടിലെ വിശാലവും ഒറ്റക്കരിങ്കല്‍ പാളികള്‍ പാകിയതുമായ കുളം ഇപ്പോഴും സജീവമായുണ്ട്.അതില്‍ നീന്തിനോക്കാം..പക്ഷെ വായാടീ..ഞാന്‍ എഴുതിയത് ഒരു നാട്ടുകുളത്തെപ്പറ്റി യാണ്.തറവാട്ടുകുളം ഒരു FEUDAL KULAM.. കുളം ''ഫോക് ''കുളമാണ്.പിന്നെ...ഗമ യാനെന്നു കരുതരുത്.വെള്ളത്തില്‍ ശ്വാസം പിടിച്ച്ചുകിടക്കുന്നത് ഭയന്കരസിദ്ധി യാനെന്നു കോളേജില്‍ ഈയിടെ ഫിസിക്കല്‍ എജുക്കേഷന്‍ ലെക്ച്ചരരായി ജോയിന്‍ ചെയ്ത രജിത്ത് പറഞ്ഞു.എനിക്കത് ആവുമെന്ന് പറഞ്ഞതോടെ രജിത്തിന്റെ ബഹുമാനം കൂടി..[ഞാനാരാ കേമി].
ReplyDeleteകുട്ടിക്കാലത്ത് മീനിനെപ്പോലെ പുളഞ്ഞ വെള്ളക്കാലങ്ങൾ ഓർമ്മ വന്നു.
ReplyDeleteനമ്മുടേതായ എല്ലാം മണ്മറഞ്ഞുപോവുകയാണല്ലോ.
എന്തുണ്ടാവും ബാക്കി?
ടൈപ്പിംഗ് തെറ്റുകൾ വേഗം മാറ്റിക്കോളൂട്ടോ.
ഞാനിവിടെ സ്വിമ്മിംഗ് പൂളില്‍ പോയി നീന്തല്‍ പഠിക്കും. വെള്ളത്തില്‍ ശ്വാസം പിടിച്ചുകിടക്കുന്ന ആ ഭയങ്കരസിദ്ധിയും പഠിക്കും. എന്നിട്ട് നമുക്കൊരു മല്‍സരം വെയ്ക്കാം. ആരാ കേമീന്ന് നോക്കാലോ? ങാ...ഹാ.:):)
ReplyDeleteമാഷേ.... ആരോടും പറയണ്ട, 27 വയസ്സായ ഗ്രാമത്തില്‍ വളര്‍ന്ന, തറവാട്ടുപറമ്പില്‍ രണ്ടു കുളം ഉണ്ടായിരുന്ന, 6 കുടുംബങ്ങള്‍ താമസിച്ചിരുന്ന തറവാട്ടില്‍ വളര്‍ന്ന , 8 -10 സഹോദരങ്ങള്‍ ഉണ്ടായിരുന്ന എനിക്കും അറിയൂല നീന്താന്‍.
ReplyDeleteനീന്തലറിയാം പക്ഷെ കുളമെവിടെ? നീന്തല്‍ പഠിപ്പിച്ച കുളം ഇപ്പോള്‍ കുഴിയാനയുടെ കുഴി പോലെ ആയി.
ReplyDeleteആ എല്‍ ആക്രുതിയുണ്ടായിരുന്ന കുളം ഇപ്പൊ സീറോ പരുവത്തിലായി
കഷ്ടം!
നീന്തല്‍ നന്നായി അറിയാം വെള്ളത്തില്‍ അങ്ങനെയുള്ള എല്ലാ കളികളും കളിച്ചിട്ടുണ്ട് ഇതൊരു ഓര്‍മ്മപ്പെടുത്തല്‍
ReplyDeleteനനവുള്ള ഓർമ്മകൾ!
ReplyDeleteഎനിക്ക് നീന്താനറിയില്ല, പുഴക്കടവിലോ കുളത്തിലോ കുളിയ്ക്കാൻ പറ്റിയിട്ടില്ല. എല്ലാമുണ്ടായിരുന്ന ഗ്രാമത്തിൽ വളർന്നുവെങ്കിലും ജാതിയുടേയും മതത്തിന്റേയും മുള്ളുവേലികൾ വെള്ളം അന്യമാക്കുന്നതെങ്ങനെ എന്ന ഗവേഷണത്തിലേർപ്പെടാനാണ് വിധിയുണ്ടായത്.
ReplyDeleteവെള്ളമെന്ന മഹാ അനുഗ്രഹത്തെപ്പറ്റി ഓർമ്മിപ്പിച്ചതിന് നന്ദി. വെള്ളത്തീൽ ധാരാളം കളിച്ചു രസിച്ചവർക്ക് ഇത്തിരി അസൂയ കലർന്ന അഭിനന്ദനം.
നല്ല പൊസ്റ്റ്.
:)
ReplyDeleteormalkalkkenthu balyam...
inganeyulla post itte iniyum ennekkonde vellam kudipikan ano? nadappilla!
ReplyDeleteaa shremam pande upekshichu.. :)
Ormakalute koottathilekke, kulavum kuliyum marunu!
nanmakalellaam bhumiyil ninnum aprathyakshamaakukayaanu suhruthee...
ReplyDeletenammudeyokke manassilenkilum...
udikkateee oraayiram nanma vasanthangal...
best wishes..
:-j
നീന്താനെനിക്കും അറിയില്ല. വെള്ളം എനിക്കുമിഷ്ടാ. കുടിവെള്ളത്തിനായി മത്സരിക്കുന്ന ഒരു നാട്ടിലാ എന്റെ വീട്. വൈപ്പിൻ കര.
ReplyDeleteനീന്തൽ ഇന്നും ഒരു ഹരം തന്നെ. ഈ ബാംഗ്ലൂർ നഗരത്തിൽ അതിനൊക്കെ എന്തു് വഴി? നാട്ടിൽ വരുമ്പോൾ വല്ലപ്പോഴും നീന്തിയാലായി. എന്നാൽ ഇന്നും എനിക്കു് തരക്കേടില്ലാതെ നീന്താൻ പറ്റും. 26 കൊല്ലമായി പഠിച്ചിട്ടു്. ഇതുവരെ മറന്നിട്ടില്ല!
ReplyDeleteനീന്തലറിയാം. സാമാന്യം നന്നായിത്തന്നെ ആഘോഷിച്ചിട്ടുണ്ട് കുളികള്‍.
ReplyDeleteകുളത്തിലല്ല കനാലില്‍ ആണെന്നു മാത്രം. കുളങ്ങള്‍ ഉണ്ടായിരുന്നു.
ഞങ്ങള്‍ക്കും ഇപ്പൊ അവയൊക്കെ ആ ഫോട്ടോയില്‍ കാണുമ്പോലെ തന്നെ
Nice :)
ReplyDeleteചേച്ചി,
ReplyDeleteനെസ്റ്റി, നെസ്റ്റി.
പാടവും തോടും ഒന്നാക്കി കലങ്ങിമറിഞ്ഞെത്തുന്ന വെള്ളത്തിലേക്ക്, വാഴവെട്ടിയിട്ട്, അതിൽകിടന്ന്, കിലോമിറ്ററുകളോളം പോയി, അവധി ദിനങ്ങൾ അഘോഷമാക്കുന്ന, കുട്ടികാലം.
ചളിയും ചേറും പുരണ്ടാണ് മടക്കം. വീട്ടിൽനിന്നും കൊണ്ട്പോയ നല്ല തൂവെള്ള തോർത്ത്, ചുവപ്പാണോ മഞ്ഞയാണോന്ന് തിരിച്ചറിയാൻ പ്രയാസം.
ഒഴുക്കിനെതിരെ നീന്തികളിക്കുക, ഒഴുകിവരുന്ന തേങ്ങ, കപ്പ, നേന്ത്രപഴം എന്നിവ അതിവിദക്തമായി ചാടിയെടുത്ത് കരപറ്റുക എന്നീ വിക്രിയകൾ കാണിച്ച്, കടന്ന് പോയ ഒരു നല്ല ബാല്യത്തിന്റെ മധുരമുള്ള ഓർമ്മകൾ സമ്മാനിച്ച ചേച്ചിക്ക് നന്ദി.
സമയവും സന്ദർഭവും ഒത്ത്‌കിട്ടിയ ഒന്നുരണ്ടവസരങ്ങളിൽ, കുട്ടികളെയുംകൊണ്ട് ഞാൻ വീണ്ടും പോയി, തലകുത്തിമറിഞ്ഞ പഴയ തോട്ട്‌വക്കത്ത്. ബാത്ത്‌ടബിന്റെ സുഖമറിഞ്ഞ കുട്ടികൾക്ക് അത് അൽഭുതമായിരുന്നു.
പക്ഷെ, ചീത്ത കേട്ടു, നല്ലപാതിയുടെ വക. കുട്ടികൾക്ക് ജലദോഷം സമ്മാനിച്ചതിന്.
പഴയകാല ഓർമ്മകൾ നന്നായിരിക്കുന്നു.
ആശംസകൾ.
Sulthan | സുൽത്താൻ
.
അന്ന് അപരിഷ്കാരികളായ ഞങ്ങള്‍ വെള്ളത്തെ കീഴടക്കി..
ReplyDeleteഇന്ന് പരിഷ്കാരികളായ നിങ്ങളെ 'വെള്ളം' കീഴടക്കുന്നു.
സുരേഷ്,ജിഷാദ്,
ReplyDelete,പാവപ്പെട്ടവന്‍,സാബു,,എച്ച്മുകുട്ടി,രാജേഷ് ,ഇസ്മയില്‍..
ചിത്തിര ,സി.പി.ദിനേശ്, ചിതല്‍,ബിഗു,സുൽത്താൻ ,ഷിനോദ്,മനോരാജ്,ജയരാജ്,..ഈ കുളത്തിന്റെ കരയിലിരുന്നു ഓര്‍മ്മകള്‍ പങ്കുവെച്ച നിങ്ങള്‍ക്കെല്ലാം നന്ദി..നാം ഓര്‍മകളെ തിരിച്ചുപിടിക്കയാണ്...പ്രവാസത്തിനും അന്യവല്‍ക്കരണങ്ങള്‍ക്കും ഇടയിലൂടെ നാമങ്ങനെ മാറി മാറി ക്കൊന്റി രിക്കുംപോള്‍ ..ഒരു മായാപിഞ്ചി കയായി..ബാല്യം നമ്മെ വീണ്ടും ജീവിതത്തിലേയ്ക്ക് വാരിയെടുക്കുന്നു ..
നീന്തലറി ഞ്ഞില്ലെങ്കിലും അറിയുന്ന വരോടോത്തുള്ള ഒരു ജലമേള മാണ് നമ്മള്‍ നടത്തിയത്.
നീന്താനറിയാത്ത സ്മിത,വായാടീ,ജിഷാദ്,മനോരാജ്..നിങ്ങള്‍ പറ്റുമെങ്കില്‍ നീന്താന്‍ അഭ്യസിക്കുക..എന്നിട്ട് സുഖദ-ശാന്ത-ജലശ യനങ്ങള്‍ നിങ്ങള്‍ക്കും നടത്താനാകട്ടെ..
എച്ച്മുകുട്ടി..വല്ലാതെ മനസ്സില്‍ തറച്ച കാര്യമാണ് പറഞ്ഞത്.വെള്ളമാണ് ജീവന്റെ ഉല്പത്തിക്കു ആധാരം.എല്ലാ പാപങ്ങളെയും ജ്ഞാനസ്നാനത്താല്‍ കഴുകിക്കളയാന്‍ ആവുന്നത്..പക്ഷെ അതിരുകള്‍ അതിനും.അല്ലെ?
ഇസ്മായില്‍..എന്റെ സങ്കടവും കുളം പോയപോക്ക് കണ്ടിട്ടു തന്നെ..
ദിനേശേ..അപ്പോള്‍ വെള്ളം കുറെ കുടിച്ചി ട്ടുന്ടല്ലേ?
ജയരാജെ..പ്രകൃതിയുടെ നന്മകള്‍ മനസ്സിലുണ്ടാകട്ടെ..
മനോരാജ്..വൈപ്പിന്റെ പ്രശ്നങ്ങള്‍ ഏറെ കേട്ടിരിക്കുന്നു.നീന്തലി നുപരി കുടിവെള്ളം ആണ ല്ലോ അവിടെ പ്രശ്നം.
ചിതല്‍ ,ഒരുവട്ടം അഭ്യസിച്ചാല്‍ മറക്കാത്ത വിദ്യയാണ് നീന്തല്‍.
സുല്‍ത്താനെ...ഒരു സ്വകാര്യം ..നല്ല പാതിയുടെ കണ്ണ് വെട്ടിച്ചു ഇനിയും കുട്ടികളെ വെള്ളത്തില്‍ കളിപ്പിക്കൂ..കുളിപ്പിക്കൂ..
,ഇസ്മയില്‍..ശരിയാണ്.വെള്ളം പെട്ടെന്ന് തോല്‍പ്പിക്കുന്നു ഇന്നത്തെ കുട്ടികളെ..
ചെറുപ്പകാലത്തെ നീന്തലില്‍ കുറെ ഊളിയിദ്ദു നീന്തി കരക്കു കയറിയ സുഖം കിട്ടി.
ReplyDeleteഹോ...ഓര്‍മ്മകളില്‍ കൊണ്ടെറിഞ്ഞു....ചെറുപ്പത്തില്‍ ഞങ്ങള്‍ ഒരു സംഘം തന്ന്നെ ഉണ്ടായിരുന്നു അമ്പലത്തിന്റെ ചിറയില്‍ കുളിക്കാന്‍.
ReplyDeleteമഴക്കാലത്ത് പറയുകയും വേണ്ട. ചിറയുടെ അക്കരെ ഇക്കരെ നീന്തുക എന്നാല്‍ വലിയ കാര്യമാണ്. കാക്ക കളി പിന്നെ വലിയ കല്ലെടുത്ത് വെള്ളത്ത്തിനടിയിലൂറെ നടന്ന് ദൂരെ കൊണ്ട് വെക്കുക മറ്റൊരാള്‍ അത് തിരിയെ എടുത്തുകൊണ്ടു വരിക....രണ്ടു മൂന്നു ആള്‍ താഴ്ചയില്‍ വെള്ളം കാണും മഴക്കാലത്ത്. .അതും കണീര് പോലെ തെളിഞ്ഞ വെള്ളം.മഴ പെയ്യുമ്പോള്‍ കുളത്തില്‍ നീന്തുക ഒരു വല്ലാത്ത അനുഭവമായിരുന്നു ....ഇക്കൊല്ലം ഞാന്‍ പോവുന്നുട് മഴ കൊള്ളാനും നീന്താനും.കുടെ കുഞ്ഞുയാത്രികനേയും കൂട്ടണം .......സസ്നേഹം
പഴമകളിലേക്ക് ചൂണ്ടയിടാന്‍ വരുംതലമുറകള്‍ക്ക് ഓര്‍മകളുടെ കുളക്കടവുകളില്ല; സ്നാനസ്മരണകളും!
ReplyDeleteരാംജി..ഊളിയിടലില്‍ മിടുക്കുകാണിച്ച ബാല്യത്തിനു സ്തുതി.
ReplyDeleteയാത്രികന നന്ദി.ഞാന്‍ മറന്നത് താങ്കള്‍ ചൂണ്ടിക്കാട്ടി.മഴയത്തെ കുളിയുടെ സുഖം ഒന്ന് വേറെതന്നെ..ഒന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?തണുപ്പും ചൂടും ഇടകലരുന്ന ഒരനുഭവമാണ് മഴയത്ത് വെള്ളത്തിനുള്ളില്‍ മുങ്ങിക്കിടക്കുമ്പോള്‍.
.പുറത്ത് പുല്ലു മുളക്കും എന്ന് മുതിര്‍ന്നവര്‍ ഞങ്ങളെ ശാസിച്ചിരുന്നു.
rafeeQ സത്യം.സമൂഹസ്നാനം ഒരു സാമ്സ്കാരികാഭ്യസനം കൂടിയാണ്.ഇന്ന് അതില്ല..സ്വകാര്യതക്ക് സ്ഥാനം നല്‍കുന്ന കുളിമുറിക്കുളികള്‍ ..
നല്ല ഓര്‍മ്മകള്‍
ReplyDeleteനാട്ടിലെ അമ്പലകുളത്തിലെ നീന്തികുളി ഓര്‍ക്കുമ്പോള്‍ തന്നെ രസം ആണ്
ഇവിടെ എത്രവെള്ളം കോരി ഒഴിച്ചാലും മുങ്ങി കുളിക്കുനതിന്റെ ആ സുഖം ഒന്ന് വേറെ തന്നെ