ആരോ ഒരാള്‍ എന്നോടു ഇങ്ങനെ പറഞ്ഞുകേള്‍ക്കാന്‍ ഞാനാഗ്രഹിയ്ക്കുന്നു.

...നീ ഈ ലോകത്ത് ഒറ്റയ്ക്കല്ല..  നാമൊരു മിച്ചാണ്....നീ ഒരു മേഘം..ഞാനൊരു മേഘം..അല്ലയോ മേഘമേ..താഴ്വരകളിലും പര്‍വതങ്ങളിലുംനമുക്കൊരുമിച്ചു പറ ക്കാം. ...

 .വൃക്ഷങ്ങളുടെ ഇടയിലൂടെ യും മുകളില്‍ക്കൂടിയും സഞ്ചരിയ്ക്കാം..നമുക്ക് മണ്ണില്‍    നിറയാം .മനുഷ്യമനസ്സുകളില്‍ ഉദയം കൊള്ളാം .അജ്ഞാതങ്ങളും വിദൂരങ്ങളും  ആയ പ്രദേശങ്ങളിലേയ്ക്ക്   നമുക്ക് ചുറ്റിയടിക്കാം.ഏകാന്തതയിലെ ധ്യാനനിരതമായ  നിമിഷത്തില്‍ നമുക്ക് പ്രത്യാശാഭരിതരാകാം...

......[ഖലീല്‍ ജിബ്രാന്‍ ]

Sunday, July 11, 2010

കാറ്റില്‍ പറക്കുന്ന വിശ്വാസങ്ങള്‍

വീടിനടുത്തുള്ള ഒരു സ്ത്രീ വിഷമിച്ചു  നടന്നു പോവുന്നത് കണ്ടപ്പോള്‍ ചോദിക്കാതെ ഇരിക്കാന്‍ കഴിഞ്ഞില്ല.''എന്ത് പറ്റി ?''
അവര്‍  നിന്നു.. ആരോടെങ്കിലും പറയാന്‍ കാത്തിരുന്നപോലെ..മകളുടെ കുട്ടികളുടെ ജാതകം എഴുതിയത് വായിക്കാന്‍ പോയതാണ്.ജ്യോത്സ്യന്റെ അടുത്ത്.
''മൂപ്പര്'' അത്ര നല്ല കാര്യമല്ല പറഞ്ഞത്.ഇനി ഇത് മകളോട് ചെന്ന് പറഞ്ഞു  അവളുടെ പ്രയാസം കൂടി കാണണമല്ലോ..
ഞാന്‍  ജ്യോത്സ്യന്റെ വചനം  എ ന്തെന്നു ചോദിച്ചു. മകള്‍ക്ക് മൂന്നുകുട്ടികളുള്ളതില്‍ ആദ്യ മകന്‍ ''പടി പ്പ് ''പാതിവഴിയില്‍ നിര്‍ത്തി ഒരു ഗുണമില്ലാത്ത മട്ടാണ്
രണ്ടാമത്തെ മകന്റെ കാര്യം പ്രശ്നം തന്നെ.മൂന്നാമനെ കൂടെ കൂട്ടിയിരുന്നു.അവന്റെ ഭാവി അവന്റെ മുന്നില്‍ വെച്ചുതന്നെ കേള്‍പ്പിക്കാന്‍..അയാള്‍ അവനോടുതന്നെ പറഞ്ഞു. പഠിച്ചിട്ടു കാര്യമില്ലെന്ന്.വല്ല ഓട്ടമോ ചാട്ടമോ നോക്കിയാല്‍ രക്ഷപ്പെടുമെന്നും.ജ്യോത്സ്യന്റെ വീട്ടില്‍നിന്നുഇറങ്ങിയപ്പോഴേ തന്നെ 
അവന്‍ അത് ശിരസ്സാ വഹിച്ച മട്ടാണ്.ആ സ്ത്രീ വിഷമിച്ചു എന്നോടു ചോദിച്ചു.ഇനി അവനെ തിരികെ വിശ്വസിപ്പിക്കാന്‍ പറ്റുമോ എന്ന്.
ഞാന്‍ ഒന്നും രണ്ടും പറഞ്ഞു അവരെ സമാധാനിപ്പിച്ചിട്ടു് വിട്ടു.
ജ്യോല്‍സ്യന് വിദ്യയും ജന്മാര്‍ജിതസിദ്ധിയും അനുഭവവും ലോകവീക്ഷനപരിച യവും എല്ലാം ആവശ്യമാണ്‌.അതുവെ ച്ച് അയാള്‍ക്ക്‌ ധനം നേടാം.അതോടൊപ്പം സമൂഹത്തെ സേവിക്കയുമാവാം. ശുഭാപ്തിവിശ്വാസത്തെ വളര്‍ത്തി നന്മയിലേക്ക് നയിക്കാന്‍ അയാള്‍ക്ക്‌ ഒരു സാധാരക്കാരനെക്കാള്‍ കഴിയും.കാരണം അയാള്‍ ദൈവദ ത്തമെന്നു എല്ലാവരും കരുതുന്ന ഒരു വിദ്യയുടെ ഉടമയാണ്.അയാള്‍ക്ക്‌
വേണമെങ്കില്‍ ആ കുട്ടിയോട് ഒന്ന് ഉത്സാഹിച്ചാല്‍ നന്നായി മാര്‍ക്ക് കിട്ടുമെന്നാണ് ജാതകത്തില്‍ കാണുന്നതെന്ന് പറയാം.അതുകൊണ്ടു ദോഷമൊന്നും വരില്ല. ആ ''വില്‍പവര്‍ വര്‍ദ്ധിനി ''അയാള്‍ക്ക്‌ ഭംഗിയായി ഉപയോഗിക്കാം.പക്ഷെ ചെയ്തതോ?ഉള്ള വീര്യവും ഊതിക്കെടുത്തി. 
നിങ്ങള്‍ കണ്ടിട്ടില്ലേ...നാലാള്‍ കൂടുന്ന സ്ഥലത്ത് കൈ നോക്കാനറി യാമെന്നു പറഞ്ഞുനോക്കൂ.അദ്ഭുതാവഹമായി ആളുകള്‍ കയ്യും നീട്ടി ക്യൂ നില്‍ക്കും.അബദ്ധങ്ങള്‍ പറഞ്ഞാലും പ്രശ്നമില്ല.''നിങ്ങള്‍ സ്നേഹിക്കുന്ന ആള്‍ തിരികെ സ്നേഹിക്കുന്നില്ല'',അല്ലെങ്കില്‍ ''ഒരു മനക്ലേശം ഉണ്ടാകാനിടയുണ്ട്''.
ഇങ്ങനെയൊക്കെ പറഞ്ഞാല്‍ മതി. അദ്ഭുതവും ആരാധന യും സ്ഫുരിക്കുന്ന ഭാവത്തോടെ ആളുകള്‍ നിങ്ങളെ ചൂഴ്ന്നുനിള്‍ക്കും.
ഈ ലോകത്ത് ആരോടും ധൈര്യമായി പറയാവുന്ന കാര്യമാത്.ആരാണ് നാം അങ്ങോട്ട്‌ സ്നേഹിക്കും പോലെ ഇങ്ങോട്ടും സ്നേഹിക്കപ്പെടുന്നുന്റെന്നു വിചാരിക്കുന്നത്?ആര്‍ക്കാണ് മനക്ലേശം ഇല്ലാത്തത്?
നല്ല ജ്യോതിഷികള്‍ ഉള്ള പ്രയാസം കൂട്ടാന്‍ നോക്കാതെ ജാതകവശാല്‍ എന്തെങ്കിലും കണ്ടാല്‍ അത് കുഴപ്പമില്ലാതെ അവതരിപ്പിക്കും അത്തരക്കാര്‍ .ധൈര്യം,ഉത്സാഹം,ക്ഷമ ഇത്യാദികള്‍ വര്‍ദ്ധിപ്പിക്കാനേ ശ്രമിക്കൂ.
ലോകം പണ്ടത്തെക്കാള്‍ മായാവികളെ ആശ്രയിക്കുന്നു.പക്ഷെ ഉള്ള വിശ്വാസങ്ങളും കാറ്റില്‍ പറന്നുപോകുന്ന കാഴ്ച്ച ദയനീയം തന്നെ.

4 comments:

  1. ഈ ജ്യോതിഷത്തിൽ വിശ്വാസമർപ്പിച്ച് പ്രശ്നങ്ങളിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നവർ എത്ര! കുട്ടികൾ പഠനവിമുഖത കാണിച്ചാൽ മനശ്ശാസ്ത്രജ്ഞനെയാണു കാണിക്കേണ്ടത്. പ്രശ്നം അവതരിപ്പിച്ചത് വളരെ നന്നായി.

    ReplyDelete
  2. മനുഷ്യർ ജോത്സ്യൻമാരുടെ അടുത്ത് പോകുന്നതെപ്പോഴാണ്? അവർക്കൊരു പ്രശ്നമുണ്ടാവുകയും ആ പ്രശ്നം മനുഷ്യരെക്കൊണ്ട് തീർക്കാൻ കഴിയാതെ വരികയുംചെയ്യുമ്പോഴാണ്. പ്രശ്നം മനുഷ്യർക്കു തീർക്കാൻ കഴിയാതെ വരിക എന്നു പറഞ്ഞാൽ അതിനർത്ഥം പ്രശ്നം ദൈവീകമോ പൈശാചികമോ ആയി. അതിനോരു പോംവഴി പൂജയും മന്ത്രവാദവും മാത്രമേയുള്ളു. അതല്ലാതൊരു പോംവഴി നിർദ്ദേശിച്ചാൽ അയാൾ ജോത്സ്യനല്ലാതാകും. ആ ഒരു നിർദ്ദേശത്തിനല്ല ജനം ജോത്സ്യൻറെ മുമ്പിൽപ്പോകുനത്.

    ReplyDelete
  3. ശ്രീനാഥന്‍,Anonymous..നന്ദി.പ്രതിവിധികള്‍ കണ്ടുപിടിക്കാന്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് ഒട്ടും ആശാസ്യമല്ല എന്ന് ഞാന്‍ കരുതുന്നു.പരിഹാരം പെട്ടെന്ന് കാണാന്‍ കഴിയാത്ത മരണം,രോഗം തുടങ്ങിയ പ്രശ്നങ്ങളില്‍ പെട്ടുഴലുന്നവരെ വീണ്ടും കുഴക്കുന്നത് ക്രൂരതയല്ലേ?ആശ്വാസം നല്‍കുന്നവരും ഉണ്ടെന്നത് മറക്കുന്നില്ല.വലിയ മലമുകളിലേയ്ക്ക് കയറുന്ന ഒരാള്‍ക്ക്‌ ഒരു പിടിവള്ളി പ്രതീക്ഷ നല്‍കും.പക്ഷെ, അതില്‍ പിടിച്ചായാലും കയരേന്ടത് അയാള്‍ തന്നെയാണ്.അത് മറന്നുപോകരുത് .

    ReplyDelete
  4. എന്നവസാനിക്കും ഈ പൊറാട്ടുനാടകങ്ങൾ. മനുഷ്യൻ മനുഷ്യന്റെ കാര്യങ്ങൾ നോക്കുന്നതെന്നാണ്. മനുഷ്യനൊഴിച്ച് എത്ര ജീവജാലങ്ങൾക്ക് ജാതകം കുറിക്കുന്നുണ്ട്. അതോ ദൈവം എല്ലാ കാര്യങ്ങളും മനുഷ്യനെ ഏല്പിച്ച് പിൻ‌വാങ്ങിയോ. അനോണിമസ്സിനെപ്പോലെയൊക്കെ ചിന്തിക്കാൻ ഒട്ടും പ്രകൃതിബോധമില്ലാത്ത മ്ബുദ്ധി തന്നെ വേണം.

    ReplyDelete

'ഒരു കുടന്ന കണിക്കൊന്ന''

'ഒരു കുടന്ന കണിക്കൊന്ന''

My Blog List

ജാലകം