ആരോ ഒരാള്‍ എന്നോടു ഇങ്ങനെ പറഞ്ഞുകേള്‍ക്കാന്‍ ഞാനാഗ്രഹിയ്ക്കുന്നു.

...നീ ഈ ലോകത്ത് ഒറ്റയ്ക്കല്ല..  നാമൊരു മിച്ചാണ്....നീ ഒരു മേഘം..ഞാനൊരു മേഘം..അല്ലയോ മേഘമേ..താഴ്വരകളിലും പര്‍വതങ്ങളിലുംനമുക്കൊരുമിച്ചു പറ ക്കാം. ...

 .വൃക്ഷങ്ങളുടെ ഇടയിലൂടെ യും മുകളില്‍ക്കൂടിയും സഞ്ചരിയ്ക്കാം..നമുക്ക് മണ്ണില്‍    നിറയാം .മനുഷ്യമനസ്സുകളില്‍ ഉദയം കൊള്ളാം .അജ്ഞാതങ്ങളും വിദൂരങ്ങളും  ആയ പ്രദേശങ്ങളിലേയ്ക്ക്   നമുക്ക് ചുറ്റിയടിക്കാം.ഏകാന്തതയിലെ ധ്യാനനിരതമായ  നിമിഷത്തില്‍ നമുക്ക് പ്രത്യാശാഭരിതരാകാം...

......[ഖലീല്‍ ജിബ്രാന്‍ ]

Tuesday, May 11, 2010

കുങ്കുമം അറിയാതെ ചുമക്കുന്നവര്‍


കേരളം വികസനത്തിന്റെ പാതയിലാണെന്ന് നാം വിശ്വസിക്കുന്നു.എന്താണ് വികസനം എന്നത് മറ്റൊരു വിഷയം. ഞാനിവിടെ ഉന്നയിക്കുന്ന ചോദ്യം നമ്മുടെ പത്രങ്ങളും ചാനലുകളും നിരത്തുന്ന ചില പരസ്യങ്ങളെ തു നൂറ്റാണ്ടിനു യോജി്ച്ചതാനെന്നാണ്.
നാഗമാണി ക്യത്ത്തിന്റെ പേരില്‍ നടന്ന കൊലപാതകം എല്ലാവരും അറിഞ്ഞതല്ലേ?അന്ധവിശ്വാസങ്ങള്‍ ജീവിതത്തെ വല്ലാതെ വരിഞ്ഞുമുറുക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. ഭീകരമായൊരു വൈരുധ്യവുമുണ്ടിതില്‍.ഒരു വശത്ത് ഹൈടെക് സംവിധാനങ്ങള്‍..ശാസ്ത്രത്തിന്റെ നേട്ടമായ കുറെ നവീന സംരംഭങ്ങള്‍..ചന്ദ്രയാന്‍,കാന്സിരിന്റെ വാക്സിന്‍..,അങ്ങനെ പോകുന്നു.
..മറുവശത്ത് യുക്തിയും സാമാന്യബോധവും ഇല്ലാത്ത കുറെ നടപ്പുരീതികള്‍.വിശ്വാസവും അന്ധവിശ്വാസവും ഒന്നായിപ്പോകുന്ന ദയനീയത..ഞാന്‍ അക്കമിട്ടുനിരത്താം ചിലതു.
ഒന്ന് ...നാഗമാണി ക്യം,ഗജരാജമുത്ത്,rise pullar [ഇത് പേപ്പറില്‍ കണ്ടതാണ്]ഇങ്ങനെ ചിലതുന്റെന്നും അതുകൈവശം വെച്ചാല്‍ വെച്ചടി വെച്ചടി കയറ്റ മാ
കേരളം വികസനത്തിന്റെ പാതയിലാണെന്ന് നാം വിശ്വസിക്കുന്നു.എന്താണ് വികസനം എന്നത് മറ്റൊരു വിഷയം. ഞാനിവിടെ ഉന്നയിക്കുന്ന ചോദ്യം നമ്മുടെ പത്രങ്ങളും ചാനലുകളും നിരത്തുന്ന ചില പരസ്യങ്ങളെ തു നൂറ്റാണ്ടിനു യോജി്ച്ചതാനെന്നാണ്.
നാഗമാണി ക്യത്തിന്റെ പേരില്‍ നടന്ന കൊലപാതകം എല്ലാവരും അറിഞ്ഞതല്ലേ?അന്ധവിശ്വാസങ്ങള്‍ ജീവിതത്തെ വല്ലാതെ വരിഞ്ഞുമുറുക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. ഭീകരമായൊരു വൈരുധ്യവുമുന്റിതില്‍.ഒരു വശത്ത് ഹൈടെക് സംവിധാനങ്ങള്‍..ശാസ്ത്രത്തിന്റെ നേട്ടമായ കുറെ നവീന സംരംഭങ്ങള്‍..ചന്ദ്രയാന്‍,കാന്സിരിന്റെ വാക്സിന്‍..,അങ്ങനെ പോകുന്നു.
..മറുവശത്ത് യുക്തിയും സാമാന്യബോധവും ഇല്ലാത്ത കുറെ നടപ്പുരീതികള്‍.വിശ്വാസവും അന്ധവിശ്വാസവും ഒന്നായിപ്പോകുന്ന ദയനീയത..ഞാന്‍ അക്കമിട്ടുനിരത്താം ചിലതു.
ഒന്ന് ...നാഗമാനിക്യം,ഗജരാജമുത്ത്,rise-pullar [ഇത് പേപ്പറില്‍ കണ്ടതാണ്]ഇങ്ങനെ ചിലതുന്റെന്നും അതുകൈവശം വെച്ചാല്‍ വെച്ചടി വെച്ചടി  കയറ്റം ആണ് എന്നുമുള്ള   വിശ്വാസം.അമ്മൂമ്മപ്പഴമകളിലെ അഞ്ചുതലനാഗത്തിന്റെ
പത്തിയിലെ മുത്തു..,അഭീഷ്ടവര ം നല്‍കുന്ന നീലക്കൊടുവേലി..ഇങ്ങനെ ഈ പട്ടിക നീളുന്നു
രണ്ടു ...''കുബെര്‍കുഞ്ചി ''തുടങ്ങിയ ചില വരവുസാധനങ്ങള്‍..ഈ പരസ്യം രാവിലെ കാണാം.ഇത് പൂജാമുറിയില്‍ വെച്ചാല്‍ എല്ലാ ഐശ്വര്യവും ഉണ്ടാകുമത്രേ.


മൂന്നു..ഏലസ്സ് കേരളീയര്‍ക്ക് പരിചിതമാണ്.മാനസികമായി ഒന്ന് ധൈര്യപ്പെടുത്താന്‍ പണ്ടെ ഇതുപയോഗിച്ചിരുന്നു.


ഇത് പക്ഷെ ചിന്താശേഷി അല്‍പ്പം ഉള്ളവരെ ആശങ്കപ്പെടുത്തുന്നു.എന്തെല്ലാം
കാര്യമാണിത് കൊണ്ടുത്തരിക?..സമ്പത്ത്,സമൃദ്ധി,ആരോഗ്യം,പരീക്ഷാവിജയം
,ശത്രുവിനാശം..പണ്ടെ തന്നെ ചില വിശ്വാസങ്ങള്‍ കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ഉണ്ടായിരുന്നു.ഇതില്‍ പാരിസ്ഥികവും ആരോഗ്യപരവുമായി പ്രസക്തമായ
ചിലതുന്റെന്നു കാണാം.ഒട്ടേറെ ചൊല്ലുകളില്‍ ഈ നാട്ടുമാര്യാദ കള്‍ നാം ശീലിച്ചി ട്ടുമുന്ടു.അത്തരം സന്ദേശങ്ങള്‍ ഇതില്‍ കണി കാണാനില്ല.
നാല്..ഇന്ന് വിപണി കയ്യടക്കിയിരിക്കുന്ന ചില വിശ്വാസങ്ങള്‍..''അക്ഷയതൃതീയ''യുടെ പേരില്‍ സ്വരണക്കടക്കാരുടെ പരസ്യങ്ങള്‍ കാണരുന്ടല്ലോ..സ്വര്‍ണം വാങ്ങിയാല്‍ മാത്രം പോരാ..ഇന്ന ദിവസം തന്നെ വേണം..


ജീവിതത്തിലെ ഓരോരോ മേഖലകളും ഇങ്ങനെ വിശ്വാസം കൊണ്ടു കലുഷമാകുന്നു.
വീടു ഉണ്ടാ ക്കുന്നവര്‍ക്ക് വാസ്തു ഒരു കീറാമുട്ടിയാണ്.ഏതെങ്കിലും അസുഖം വരാത്തവരില്ല. പക്ഷെ അത് വാസ്തുവിന്റെ കുഴപ്പം കാരണമാണെന്ന് കാരണം കണ്ടെത്തി അതിനു പരിഹാരവും..പ്രതിവിധിയും..
നമ്മുടെ നാട്ടില്‍നിന്നു യുക്തിവാദവും പ്രായോഗികജീവിതസിദ്ധാ ന്തവും മാഞ്ഞുപോയോ?
ഇന്നത്തെ അവസ്ഥക്ക് കാരണം നമ്മുടെ കഴിഞ്ഞകാല യുക്തിവാദക്കാരുടെ അടിസ്ഥാനമില്ലായ്മയാണ്.അവര്‍ ജീവിതത്തിന്റെ പ്രായോഗികവ്യവസ്ഥ കളെ അല്പം പോലും
അറിയാതെ നിരീശ്വരവാദികള്‍,ആയി നടിച്ചു,അമ്പലത്തില്‍ പോകുന്നതും വീട്ടില്‍ വിളക്ക് വെക്കുന്നതും വലിയ അന്ധവിശ്വാസങ്ങളായി പ്രചാരണം നടത്തി. കൊളുത്തിവെച്ച നിലവിളക്ക് പോലെ മനോഹരമായ ദൃശ്യം എന്തുണ്ട്?അത്തരം നിരീശ്വര -തീവ്രവാദങ്ങളില്‍ അഭിരമിച്ച കേരളം കൊടിയ അന്ധവിശ്വാസങ്ങലുടെ വേദിയായി മാറി.ഒരു ചെറിയ ബുദ്ധി ഉന്റെന്കില്പോലും മറികടക്കാവുന്ന ചുഴിയില്‍ പെട്ട് നട്ടം തിരിയുന്നത് ..എത്ര ദൌര്‍ഭാഗ്യകരം.


പൂന്താനം പാടിയപോലെ ''കുങ്കുമത്തിന്റെ ഗന്ധം അറിയാതെ
കുങ്കുമം ചുമക്കുന്ന കഴുത''കളായി നാം മാറിയിരിക്കുന്നു.








,

21 comments:

  1. അയ്യോ.... ഒന്നും വായിക്കാന്‍ കഴിയുന്നില്ലല്ലോ. ഈ മഞ്ഞ നിറമോന്നു മാറ്റി വല്ല നിറവും സെലക്ട്‌ ചെയ്യാമോ പ്ലീസ്‌......

    ReplyDelete
  2. വളരെ ശരിയാണ് പറഞ്ഞത്. (പിന്നെ, സെലക്റ്റ് ചെയ്തിട്ടാണ് നീലകളറില്‍ വായിച്ചത്. ഫോണ്ട് കളര്‍ മാറ്റാമായിരുന്നു)

    ReplyDelete
  3. എന്റെ ബ്ലോഗ് സന്ദര്‍‌ശിച്ചതില്‍ സന്തോഷം. ഈ വെളുത്ത ബാക്ക്ഗ്രൗണ്ടില്‍ മഞ്ഞ അക്ഷരം വായിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്‌. കളര്‍ മാറ്റിയാല്‍ നന്നായിരുന്നു. വീണ്ടും വരാം.

    ReplyDelete
  4. എന്‍റെ വിഷമം ഹൃദയത്തില്‍ ഏറ്റെടുത്തതിനു നന്ദി... കൂടെ എന്‍റെ ബ്ലോഗില്‍ വന്നതിനും. ... ഇപ്പോഴും ഈ ഫോണ്ട് കളര്‍ മാറ്റിയില്ല അല്ലെ. അത് കണ്ണിനു വല്ലാതെ ബുധിമുട്ടാണ്ടുക്കുന്നു.
    പ്ലീസ്. ഒന്ന് മാറ്റാമോ?

    ReplyDelete
  5. സമകാലികവും പ്രസക്തവുമായ വിഷയമാണ്. ചര്‍ച്ച ചെയ്താല്‍ തീരാത്ത കാര്യവുമാണ്.
    അന്ധവിശ്വാസതെനെതിരെ പോരാടുക.

    ReplyDelete
  6. എവിടെ?
    "കേളനു കഞ്ഞി കുമ്പിളില്‍ തന്നെ ഇപ്പോഴും"
    കളര്‍ മാറിയെന്നു പറഞ്ഞപ്പോള്‍ ഓടി വന്നതാ. ഇപ്പോഴും പഴയ കളര്‍ തന്നെയാണല്ലോ. എന്ത് പറ്റി?

    ReplyDelete
  7. ഞാന്‍ പോസ്റ്റ് വായിച്ചു. ഹൈലൈറ്റ് ചെയ്തിട്ടാണ്‌ വായിച്ചത്. കളര്‍ മാറ്റിയെന്ന് പറഞ്ഞിട്ട് മാറ്റമൊന്നുമില്ലല്ലോ. എന്ത് പറ്റി?

    ReplyDelete
  8. ഒന്നും വായിക്കാന്‍ കഴിയുന്നില്ല

    ReplyDelete
  9. അയ്യോ.... ഒന്നും വായിക്കാന്‍ കഴിയുന്നില്ലല്ലോ. ഈ മഞ്ഞ നിറമോന്നു മാറ്റി വല്ല നിറവും സെലക്ട്‌ ചെയ്യാമോ പ്ലീസ്‌......

    ReplyDelete
  10. ഇത്രയും പേര്‍ പറഞ്ഞിട്ടും ആ മഞ്ഞ നിറം മാറ്റാത്തത് എന്താണ് തത്തേ? ഒടുക്കം സെലക്റ്റ് ചെയ്തപ്പോള്‍ കിട്ടിയ നീലയില്‍ വായിച്ചു.

    യുക്തിഉണ്ടെന്നഭിനയിക്കുന്നവര്‍ ഉദ്ദേശശുദ്ധിയില്ലാതെ പെരുമാറിയതിന്റെ ഫലം , വാ‍സ്തവം

    ReplyDelete
  11. ഒരു കാളിദാസസ്പർശമുള്ള പേരിന്റെ സുഗന്ധത്തിനു പിറകെ വന്ന് കയറിയതാണ്, പിന്നെ, നവോത്ഥാനപ്രസ്ഥാനങ്ങളുടെ സ്വാധീനം ഇല്ലെന്നാവുകയും അന്ധവിശ്വാസിയായിരിക്കുന്നത് അന്തസ്സായി പരിഗണിക്കപ്പെടുകയും ചെയ്യുന്ന ഇന്നത്തെ കേരളത്തിൽ ഇങ്ങനെ ചിന്തിക്കുന്നവരുണ്ടെന്നറിയുന്നതിൽ സന്തോഷവും.

    ReplyDelete
  12. അന്ധവിശ്വാസങ്ങളെരിയട്ടെ
    നിലവിളക്കിന്റെ തിരിനാളമേറ്റ്

    ReplyDelete
  13. അന്ധവിശ്വാസം എന്ന ഒന്നില്ല. എല്ലാ വിശ്വാസങ്ങളും അന്ധമാണ്.
    ദേവീന്ദർ ശർമ്മ ഈയിടെ ഒരു നിരീക്ഷണം നടത്തി. വ്യവസായികൾക്ക് വേണ്ടി വ്യവസായികൾ നടത്തുന്ന വ്യവസായമാണ് ജനാധിപത്യം, എന്ന്. കൃത്യമായ നിരീക്ഷണം.
    മതവും ഭക്തിയും എല്ലാം വ്യവസായമായി മാറുന്നു.ഭൂലോകത്തിന്റെ സ്പന്ദനങ്ങൾ പഠിച്ചറിഞ്ഞ ഒരു സയന്റിസ്റ്റും കല്യാണം കഴിക്കാൻ നേരത്ത് ചൊവ്വാദോഷമില്ലാത്ത പെണ്ണിനെ തേടി പോകുന്ന കാലത്തെക്കുറിച്ച് എന്തു പറയാൻ. ലോകത്തിലെ മഹാഭൂരിപക്ഷവും പ്രപഞ്ചത്തിന്റെ ശരിയായ പോക്കിനെ അറിഞ്ഞിട്ടേയില്ല. സൂര്യനെയും ചന്ദ്രനെയും ആരാധിച്ച പഴയമനുഷ്യരുടെ ഇക്കോളജിക്കൽ ബുദ്ധി അറിയാതെ, ഇപ്പോഴും കുന്തിക്ക് മകനെ കൊടുത്ത പുരുഷൻ എന്ന നിലയിൽ കാര്യങ്ങളെ കാണുന്നു.

    മനുഷ്യൻ എല്ലാത്തിലും മനുഷ്യബുദ്ധി പ്രയോഗിച്ചു.
    ലോകം മനുഷ്യകേന്ദ്രിതമാക്കി.

    അതാണ് എല്ലാത്തിന്റെയും കുഴപ്പം. പിന്നെ ഒരു അമിതവിശ്വാസി കാട്ടിക്കൂട്ടുന്ന പ്രപഞ്ചദ്രോഹങ്ങൾ എന്തായാലും ഒരു യുക്തിവാദി ചെയ്യില്ല എന്നു തീർചയായും കരുതാം. ഇനി എന്നാണ് നാം ആത്യന്തിക സത്യത്തെ കുറിച്ചറിയുന്നത്.

    ReplyDelete
  14. അന്ധവിശ്വാസം എന്ന ഒന്നില്ല. എല്ലാ വിശ്വാസങ്ങളും അന്ധമാണ്. സത്യത്തിൽ അതാണു ശരി, സുരേഷ്. ഞാൻ യുക്തിവാദി അല്ലെങ്കിലും.

    ReplyDelete
  15. തനിക്കു എന്താണ് വേണ്ടതെന്നു അറിയാതെ ആരൊക്കെയോ പായുന്നതിന്റെ പിന്നാലെ പരക്കം പായുന്ന,ആദര്ശബോധമില്ലാത്ത യുവത്വം.ഒടുവില് എവിടെയും എത്താതെ ,ഒന്നിലും തൃപ്തരാകാതെ മാനസിക വ്യഥകളില് ഉഴറി ആശ്വാസത്തിനായിവാസ്തു ,ജ്യോതിഷം,കല്ലുകള്
    രുദ്രാക്ഷം, പൂജകള്,മന്ത്രവാദം,അങ്ങനെ അന്ധവിശ്വാസങ്ങളില് മുഴുകുന്നു.എന്നിട്ടും കിട്ടുന്നുണ്ടോ
    മനസ്സമാധാനം?

    ReplyDelete
  16. ആദ്യം സ്വയം അറിയുക. സ്വന്തം കഴിവുകളും കഴിവില്ലായ്മകളും തിരച്ചറിഞ്ഞു കഴിവുകളെ ഉപയോഗിക്കാനും, കഴിവില്ലായ്മകളെ മറികടക്കാനും ശ്രമിച്ചാല്‍ ജീവിതം കുറച്ചൊക്കെ കൈപ്പിടിയിലാക്കാം ...
    ഇപ്പൊ എല്ലാവരും short cuts-ന്റെ പുറകെയാണ്. അതൊന്നും നടക്കില്ല. മിറക്കിള്‍സ് ഒന്നിനും പരിഹാരമല്ല. സ്വന്തം അധ്വാനത്തില്‍ വിശ്വസിക്കണം.
    Slow and Steady wins the race..നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ.

    ReplyDelete
  17. സര്‍വ വിധ അന്ധ വിശ്വാസങ്ങളും വിറ്റഴിക്കാനുള്ള ഒരു വേദിയായിരിക്കുന്നു ഇന്ന് മാധ്യമങ്ങള്‍ അധികവും. ടീവിയില്‍ ഇതു വളരെ കൂടുതലാണ്. വളരെ നല്ല ചാനലെന്നു നമ്മള്‍ കരുതുന്നവര്‍ പോലും കാശുണ്ടാക്കാന്‍ ഇത്തരം പരസ്യങ്ങള്‍ അനുവദിക്കുന്നു. മനുഷ്യന്‍ വിദ്യാഭ്യാസം കൂടുന്തോറും കൂടുതല്‍ വഷളായി വരുന്നു.എല്ലാവരും എളുപ്പ വഴികള്‍ അന്വേഷിക്കുന്നു,മൂഢന്മാര്‍ ! അല്ലാതെന്തു പറയാന്‍.ദൈവ വിശ്വാസവും അന്ധവിശ്വാസവും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു.പലരും ദൈവങ്ങളായി പൂജിക്കുന്നത് തന്നെപ്പോലെയുള്ള മനുഷ്യരെത്തന്നെയാണ്,ഇതാണ് ഏറ്റവും വലിയ കഷ്ടം!.സ്വയം ചിന്തിക്കാനും തീരുമാനമെടുക്കാനും നമുക്ക് വിശേഷ ബുദ്ദി തന്നിട്ടുണ്ട്. മൃഗങ്ങളും നമ്മളും തമ്മിലുള്ള വിത്യാസമതാണ്.പിന്നെ ഫോണ്ടും ബാക്ക് ഗ്രൌണ്ടും എപ്പോഴും ശ്രദ്ധിക്കണം. ഇപ്പോല്‍ ശരിയാക്കിയതാണെന്നു തോന്നുന്നു,കുഴപ്പമില്ല. വെറുതെ വായനക്കാരുടെ കണ്ണ് കേടു വരുത്തരുത്.ക്ഷമയും പരിശോധിക്കരുത്!

    ReplyDelete
  18. വിശ്വാസവും അന്ധവിശ്വാസവും ഒരു ലോലമായ semipermeable membrane കൊണ്ട് വേർതിരിച്ചിരിക്കുകയാണു. ഇവിടുന്നങ്ങോട്ടൊ അവിടുന്നു ഇങ്ങോട്ടൊ ഒക്കെ മാറീന്നും ഇരിക്കും...

    ReplyDelete
  19. സുല്ഫീ,വായാടീ,സോനാ,ഇസ്മയില്‍,ഷിജു,ആദില,ജിഷാദ്,ശ്രീ നാഥന്‍,ജെയിംസ് , എന്‍.ബി.സുരേഷു,,ചിത്രാംഗദ,വഷളന്,മുഹമ്മദുകുട്ടി,വേണു..എല്ലാവര്ക്കും ഇവിടെ വന്നതിനും ചര്‍ച്ചയില്‍ പങ്കെടുത്തതിനും നന്ദി...
    ഇസ്മയില്‍..ചര്‍ച്ച ചെയ്യുമ്പോള്‍ ഒരു ജാഗരാവസ്ഥ ഉണ്ടാകുന്നു.അത്രയെങ്കിലും ആയല്ലോ..
    ശ്രീ നാഥന്‍ ..അന്ധവിശ്വാസം,വിശ്വാസം എന്നിവ ഒന്നാണെന്ന അഭിപ്രായമെനിക്കില്ല.മനുഷ്യനെ മുന്നോട്ടു നയിക്കുന്നത് ചില വിശ്വാസങ്ങലാണ്.പ്രകൃതിനിര്‍വിശേഷമായ ജീവിതരീതികള്‍ അവനു നല്‍കിയത് നല്ലനടപ്പിനുതകുന്ന ചില വിശ്വാസങ്ങലല്ലേ?
    ഉദാഹരണത്തിന് വാസ്തുസംബന്ധമായി ഉള്ള ചിലത്[.തല തെക്കോട്ടോ കിഴക്കോട്ടോ വെക്കണം,കിഴക്കുവടക്ക് അടുക്കള വേണം,വാതിലിനു മുന്നില്‍ മരങ്ങള്‍ പാടില്ല..തുടങ്ങി.]ഇതിനെല്ലാം പ്രായോഗികസാധുത ഉണ്ട്..എന്നാല്‍ മുറ്റത്തു അശോകം വെയ്ക്കരുത് എന്നിങ്ങനെയുള്ളവ അസംബന്ധമാവുന്നു.
    അന്ധവിശ്വാസങ്ങളെരിയട്ടെ
    നിലവിളക്കിന്റെ തിരിനാളമേറ്റ് അതെ..ജെയിംസ് ...അങ്ങനെ ചിന്തിക്കാം..
    സുരേഷ്..സൂര്യനെയും ചന്ദ്രനെയും ആരാധിച്ച പഴയമനുഷ്യരുടെ ഇക്കോളജിക്കൽ ബുദ്ധി ഇനി തിരിച്ചുകിട്ടുമോ എന്ന് സംശയമാണ്.സിയാറ്റില്‍ ഗോത്രത്തലവന്റെ വാക്കുകള്‍ വായിച്ചിട്ടില്ലേ?കമ്പ്യുട്ടറും നെറ്റും ഹായ്-ടെക് സൌകര്യവുമില്ലാതെ എന്ത് ഭംഗിയായി ഈ ലോകത്തെ അവര്‍ സ്നേഹിച്ചു..
    അനുഭവിച്ചു..ബിഭൂതിഭൂ ഷന്റെ ആരന്യകിലെ യുഗലപ്രസാദ നെപ്പോലെ..മരങ്ങളും ചെടികളും നട്ടുകൊന്റെ യിരുന്നു.ഇന്നത്തെ മനുഷ്യന് അത്ര കരുത്തില്ല..ശരീരത്തിനും മനസ്സിനും..പ്രകൃതിയില്‍നിന്നു നെറെന്ട ആര്‍ജവം കിട്ടാതെ ''വാജീകരനങ്ങള്‍ക്ക്''പുറകെ പോകുന്ന ഒരു ഹൈടെക് അന്ധവിശ്വാസമാന് ഇന്ന്. പിന്നെ...യുക്തിവാദി ചെയ്യുന്ന ദ്രോഹം പ്രകൃതിക്ക് നേരെ കണ്ണ് അ ടപ്പിക്കുന്നു എന്നതാണ്.
    ചിത്രാംഗദ..യുവത്വം ആണ് 'സീനിയര്‍ സിട്ടിസനെക്കാള്‍'ഇതിനു പുറകെ പോകുന്നത്.
    വഷളന്‍..short cuts-നോക്കുമ്പോള്‍ വഴി തെറ്റുന്നത്ആരും അറിയുന്നില്ല
    മുഹമ്മദുകുട്ടി.. വെറുതെ വായനക്കാരുടെ കണ്ണ് കേടു വരുത്തരുത്.ക്ഷമയും പരിശോധിക്കരുത്. ഇപ്രാവശ്യത്തെക്കുകൂടി ക്ഷമിക്കുക..
    പിന്നെ...ദൈവത്തെ കാണാന്‍ ആളുകള്‍ ഇന്ന് ദൈവമൊരിക്കലും ഹാജരാവാത്ത ആശ്രമങ്ങളില്‍ പോയിട്ട് കാര്യമെന്തുന്ടു?
    വേണുഗോപാല്‍.semipermeable membraneകൊണ്ടുള്ള തിരിവുകല്‍ക്കപ്പുറവും ഇപ്പുറവും കൊടിയ വൈരുധ്യങ്ങലല്ലേ?..

    ReplyDelete
  20. മുഹമ്മദുകുട്ടി.. [വെറുതെ വായനക്കാരുടെ കണ്ണ് കേടു വരുത്തരുത്.ക്ഷമയും പരിശോധിക്കരുത്].ഇല്ല സാര്‍..ഇനിയിങ്ങനെ വരാതെ നോക്കാം ഇപ്രാവശ്യത്തെക്കുകൂടി ക്ഷമിക്കുക..

    ReplyDelete

'ഒരു കുടന്ന കണിക്കൊന്ന''

'ഒരു കുടന്ന കണിക്കൊന്ന''

My Blog List

ജാലകം