ആരോ ഒരാള്‍ എന്നോടു ഇങ്ങനെ പറഞ്ഞുകേള്‍ക്കാന്‍ ഞാനാഗ്രഹിയ്ക്കുന്നു.

...നീ ഈ ലോകത്ത് ഒറ്റയ്ക്കല്ല..  നാമൊരു മിച്ചാണ്....നീ ഒരു മേഘം..ഞാനൊരു മേഘം..അല്ലയോ മേഘമേ..താഴ്വരകളിലും പര്‍വതങ്ങളിലുംനമുക്കൊരുമിച്ചു പറ ക്കാം. ...

 .വൃക്ഷങ്ങളുടെ ഇടയിലൂടെ യും മുകളില്‍ക്കൂടിയും സഞ്ചരിയ്ക്കാം..നമുക്ക് മണ്ണില്‍    നിറയാം .മനുഷ്യമനസ്സുകളില്‍ ഉദയം കൊള്ളാം .അജ്ഞാതങ്ങളും വിദൂരങ്ങളും  ആയ പ്രദേശങ്ങളിലേയ്ക്ക്   നമുക്ക് ചുറ്റിയടിക്കാം.ഏകാന്തതയിലെ ധ്യാനനിരതമായ  നിമിഷത്തില്‍ നമുക്ക് പ്രത്യാശാഭരിതരാകാം...

......[ഖലീല്‍ ജിബ്രാന്‍ ]

Saturday, May 8, 2010

കുമാരേട്ടന്റെ ''എകാന്തയാത്ര'' ............... മൂന്നു മാസങ്ങങ്ങള്‍ ക്കുമുന്പു ഒരു വൈകുന്നേരം ഒരു വയസ്സുചെന്ന ആള്‍ വീട്ടില്‍ വന്നു.സഹായാഭ്യര്‍ത്ഥന യ്ക്കാവുമെന്നു തോന്നി.പതുക്കെയെങ്കിലും ശുദ്ധമായ ഭാഷയില്‍,സ്വരത്തില്‍ അയാ ള്‍ കാര്യം പറഞ്ഞു.''ഒരു പുസ്തകം എഴുതിയിട്ടുണ്ട്.അച്ചടിപ്പിച്ചകാണാന്‍ ആശയുണ്ട്. സഹായം ചെയ്‌താല്‍ തരക്കേടില്ല'.ദൈന്യഭാവമല്ല.തന്റെ ഏറെക്കാലത്തെ സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരത്തെ കുറിച്ചു അധികമൊന്നും പറഞ്ഞില്ല. ഞാന്‍ അയാള്‍ കൊണ്ടുവന്ന ചെയ്ത കവിതകള്‍ നോക്കി.സുശി ക്ഷിതനല്ലാത്ത ,വ്യാകരപടുവല്ലാത്ത ആ വൃദ്ധനായ കവിയെ ഞാന്‍ ആദ്യമായാണ്‌ കാണുന്നതെങ്കിലും...ആ വരികളില്‍ ഉള്ളു നീറ്റി യ ജീവിതാനുഭവങ്ങള്‍ ഉണ്ട്.എഴുപത്തിനാല് വയസ്സായി.ദൂരെ ദൂരെ ഓരോ നാടുകളിലെ താമസം..മുറിപ്പെടുത്തുന്ന ഭാര്യാവിരഹം..ഒരുപാടു ആകുലതകളിലൂടെയാണു ജീവിതം കഴിയുന്നത്‌.ഒരു സംഖ്യ കൊടുത്ത് ഞാന് ‍പറഞ്ഞു. പുസ്തകപ്രകാശനം നന്നായി നടക്കട്ടെ. ഞാന്‍ എനിയ്ക്കും കൂട്ടുകാര്‍ക്കും വേണ്ടി പുസ്തകം വാങ്ങും. ഇന്നലെ കുമാരേട്ടന്റെ പുസ്തകപ്രകാശനമായിരുന്നു.നടന്‍ ശ്രീരാമനാണ് പ്രകാശനം ചെയ്തത്.''എകാന്തയാത്ര''എന്നാണു പുസ്തകം. പരിപാടി കഴിയും വരെ ഞാനിരുന്നു. ഞാനോര്‍ത്തത് വയസ്സായവര്‍ ചെറുപ്പക്കാര്‍ക്ക് നല്‍കുന്ന മാതൃ കയെപ്പറ്റിയാണ്.പണം പലിശയ്ക്കു കൂട്ടിവെച്ചും മനുഷ്യസ്നേഹം കാനിയ്ക്കാതെയും ജീവിതാന്ത്യത്തില്‍ ഒന്നും ഒന്നിനും ഉതകുകയില്ല എന്ന അറിവോടെ ഇല്ലാതാകുന്നവര്‍ക്കിടയില്‍ ....ഇവിടെ കുമാരേട്ടന്‍ തന്റെ 74 വയസ്സില്‍ പുസ്തകം പ്രകാശിപ്പിക്കുന്നു. യതി പറഞ്ഞിട്ടുണ്ട്..വാര്‍ധക്യം പാകമായ ഫലങ്ങലുള്ള വൃക്ഷം പോലെയാണെന്ന്.പുറമേയ്ക്ക് ഊര്‍ജം പ്രസരിപ്പിക്കുന്ന..തന്റെതെന്ന ചിന്ത വിട്ടകന്ന...ഫലവൃക്ഷം.

4 comments:

  1. വളരെ നല്ല കാര്യം. ജീവിതാനുഭവങ്ങള്‍ ആണല്ലോ നമ്മെയെല്ലാം ചിന്തിപ്പിക്കുന്നതും പ്രവര്‍ത്തിക്കുന്നതും.
    കുമാരേട്ടനും വസത ലതികക്കും ഭാവുകങ്ങള്‍.

    ReplyDelete
  2. വസന്തലതികേ ഈ ഉദാസീനത എനിക്ക് ഇഷ്ടപ്പെട്ടില്ല. ഇത് ഗംഭീരമായ ഒരു കുറിപ്പ് ആകുമായിരുന്നു. എല്ലാ വിശദാംശങ്ങളോടും കൂടി, വൈകാരികതയോടു കൂടി, ചടങ്ങിന്റെ ആർദ്രതയോടെ പറഞ്ഞിരുന്നെങ്കിൽ. എന്തിനാണ് അവിടെയും ഇവിടെയും തൊട്ട്, മനസ്സില്ലാ മനസ്സോടെ പറഞ്ഞുതീർത്തത്?

    ഇത് വായിച്ചപ്പോൾ ശ്രീരാമൻ തന്നെ എഴുതിയ നടന്നു വരുന്ന കഥകൾ എന്ന ലേഖനം ഓർമ്മ വന്നു.
    എന്റെ ഒരു നിർദ്ദേശമാണ് , കഴിയുമെങ്കിൽ സ്വീകരിക്കുക. ഇതൊ ഒന്നു പുതുക്കി റീപോസ്റ്റ് ചെയ്യുക

    ReplyDelete
  3. കഴിയുമെങ്കിൽ ആ പുസ്തകത്തിന്റെ കവർ ചിത്രം കൂടി ചേർക്കണേ

    ReplyDelete
  4. സുരേഷ്....സത്യത്തില്‍ ഞാനത് സുരേഷ്പറഞ്ഞപോലെ തന്നെ വഴിപാടുചെയ്യും പോലെ ആണ് പോസ്ടിട്ടത്..ഞാന്‍ ആത്മാവില്‍ തട്ടുന്ന അപൂര്‍വ്വം കാര്യങ്ങളെ ബ്ലോഗാരുള്ളൂ.കനുസന്യാലിന്റെ ആത്മഹത്യ അറിഞ്ഞ പ്രഭാതം എനിക്ക് മറക്കാന്‍ വയ്യ.എന്റെ ഉള്ളില്‍ പണ്ടെ കേട്ടുപരിചയമുള്ള അദ്ദേഹത്തിന്റെ ദയനീയമായ അന്ത്യം ഒരു നീറല്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.ആരോടും പറയാനില്ല.ബ്ലോഗില്‍ ഇട്ടാല്‍ ആരെങ്കിലും പ്രതികരിച്ചെങ്കിലോ?..എനിക്ക് ചെയ്യാനാവുന്ന ഒരു ആദരാഞ്ജലി.അത് ഞാന്‍ നിറവേറ്റി. പക്ഷെ..സുരേഷേ..മരുന്നിനെങ്കിലും ഒരാള്‍ ഒന്ന് കമന്ടിയെങ്കില്‍...എത്ര സമാധാനമായേനെ..കരയുമ്പോള്‍ കൂറെക്കരയാന്‍ എന്നാ സിനിമാപ്പാട്ടുപോലെയായിപ്പോയി..
    അതുപോലെ...ഓര്‍മയില്‍ മായാത്ത ഒരു പ്രേമം ''അനുരാഗിണീ''എന്നാ ഒരു പോസ്റ്റില്‍ ഞാന്‍ വരച്ചു.ഇന്നത്തെ നൈമിഷികപ്രനയത്ത്തിന്റെ അവസ്ഥ കൂടിയോര്ത്താനത് എഴുതുയത്.നമ്മുടെ വായാടി മാത്രം പ്രതികരിച്ചു.''വൃന്ദാ വനവേനുഗോപാലന്‍ എന്നാ പേരില്‍ ഞാന്‍ വരച്ച ഒരു ചിത്രം പോസ്ടിട്ടിരുന്നു.അതും തഥൈവ.
    ഇതൊരു പരാതിയായി കാണണ്ട.അധികമാരും വായിക്കാത്ത ഒരു ബ്ലോഗര്‍ ''കുമാരേട്ടനെ'' പരിചയപ്പെടുത്തിയാല്‍ ആര് വായിക്കാന്‍ എന്ന നിലപാടാനെനിക്കുന്റായിരുന്നത്.ഇനി സുരേഷേ.. പറഞ്ഞതുപോലെ...ഞാന്‍ റീ-പോസ്റ്റു ചെയ്യും.നാളെത്തന്നെ..

    ReplyDelete

'ഒരു കുടന്ന കണിക്കൊന്ന''

'ഒരു കുടന്ന കണിക്കൊന്ന''

My Blog List

ജാലകം