ഇത് സ്വഭാവികഭംഗിയാണ് .റഫീക്കിന്റെ കവിതയില്‍ പറയുമ്പോലെ ''മഴ കൊണ്ടുമാത്രം തളിര്‍ക്കുന്ന''ജീവന്റെ ഭംഗി
.നാമെത്ര പയ്പ്പുവെള്ളത്തില്‍ കുളിപ്പിച്ചാലും ഫലമില്ല.
.മനുഷ്യന്റെ കാര്യവും ഇതുപോലെത്തന്നെ.വേണ്ടത് വേണ്ട സമയത്ത് കിട്ടിയാല്‍ നന്ന്
.സമയതിനുമുന്പേ വാരിക്കൊടുക്കുന്നതും
അസമയത്ത് കൊടുക്കുന്നതും ദോഷമേ ചെയ്യൂ.
നമ്മുടെ രിയാലിട്ടിമത്സരങ്ങളിലെ കുട്ടികള്‍ [ജൂനിയരായാലും സീനിയരായാലും]
ഇങ്ങനെ ഏറെമുന്പു പൂക്കാന്‍ വിധിക്കപ്പെട്ടവരാണ്.ഇന്നലെ ''ഐഡിയാ സിങ്ങറിന്റെ ദുരിതം കണ്ടപ്പോള്‍ പ്രയാസം തോന്നി.പാട്ടിന്റെ മാറ്റുരക്കാന്‍ ഡാന്‍സും അഭിനയവും വശമാക്കണം.ഈ' ജഡിജി 'പാട്ടുകാരെല്ലാം
വടിപോലെ നിന്ന് അതീവ ധ്യാനപരതയോടെ പാടുന്നവരാന്. ചിത്രയ്ക്കും ശ്രീകുമാറിനും വേണുവിനും ഉണ്ണിമേനോനും മഞ്ജരിയ്ക്കും എല്ലാം ഇതറിയാം.പക്ഷെ അവരെല്ലാം ചാനലുകളെ വന്‍ വി ജയമാ ക്കാന്‍ ആവോളം ശ്രമിയ്ക്കയാണ്.ശങ്കര്‍ മഹാദേവന്‍ പോലും തകര്‍ത്തു ആടിയാല്‍ സ്വരമിടരിവിഷമിച്ച്പോവും.അത് കണ്ടിട്ടുണ്ട്.എന്നിട്ടാണ് ഈ പാവങ്ങളെക്കൊന്ടു ഇത്തരം പേക്കൂത്തുകള്‍ നടത്തുന്നത്
.ഇരുപതുകാരിയുടെ യോ കാരന്റെ യോ വികാരമാവിഷ്ക്കരിയ്ക്കുന്ന പാട്ട് പത്തുവയസ്സുള്ളവര്‍ പാടിയാല്‍ അവര്‍ പറയും ''ഭാവം'' ശരിയായില്ലെന്ന്. സത്യത്തില്‍ ഈ കുട്ടികളുടെ അടുത്തുപോലും എത്തില്ല ജഡ്ജസ്.
ഒരുവേള ആദ്യമായി പ്രേമരംഗത്ത്തിന്റെ പരിവേഷവുമായി നിന്നതിനാലാകാം ഇന്നലത്തെ കുട്ടിയ്ക്ക് പാട്ട് കിട്ടാതെ പോയത.ആ കുട്ടിഅത് നന്നായി പാടിയതുമായിരുന്നു. പാട്ടിന്റെ കൂടെയുള്ള ഇത്തരം' കോ പ്രാട്ടികള്‍' എതിര്‍ക്കേണ്ട സമയം കഴിഞ്ഞു .''വനരോദനമാ''വുമെ
ങ്കിലും എഴുതാതെ വയ്യ..
വനരോദനമാവില്ല...കേള്‍വി നശിക്കാത്ത കുറെ ചെവികള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്..
ReplyDeleteതുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കും.!! അഭിപ്രായം പറയുന്നവര്‍ക്ക് സംഗതി വന്നില്ല എന്നു പറഞ്ഞാല്‍ മതിയല്ലോ.. ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇവരെല്ലാം ഡാന്‍സുകളിച്ചാണോ വലിയ പാട്ടുകാരയത് എന്ന്. റിമിടോമിയാണെന്നു തോനുന്നു പാട്ടിന്‍റെ കൂടെ (അഴിഞ്ഞ)ആട്ടം കൊണ്ടുവന്നത്. ചിത്രയൊക്കെ പാടുമ്പോള്‍ ഇപ്പോഴും ബലം പിടിച്ചു കണ്ണുരുട്ടിയൊക്കെ തന്നെയാ പാടുന്നത് നല്ല പാട്ട് ആസ്വധിക്കാന്‍ ആട്ടത്തിന്‍റെ ആവശ്യമുണ്ടോ?.
ReplyDeleteവടി പോലിരുന്നു പാടുന്നതിനോടെനിക്ക് യോജിപ്പില്ല. പക്ഷെ ആട്ടവും കൂത്തും എല്ലാം അങ്ങ് അധികമാകുന്നില്ലേ എന്നാ സംശയം ഇല്ലാതില്ല.
ReplyDeleteപ്രേക്ഷകരെ കയ്യിലെടുക്കാന്‍ ഇപ്പോള്‍ ആദിയെ തീരൂ എന്ന നിലയായിട്ടുണ്ട്.
പല സ്റ്റേജ് പരിപാടികളിലും മധ്യ വയസ്ക്കരായ പാട്ടുകാര്‍ യുവാക്കളുടെ ഒപ്പം എത്താനായി കാട്ടി കൂട്ടുന്ന കോപ്രായങ്ങള്‍ കണ്ടു സങ്കടം തോന്നാറുണ്ട്. കഷ്ട്ടം.
കുട്ടികള്‍ ആടട്ടെ പാടട്ടെ. അതിനു മുതിര്‍ന്നവരും അവരെ അനുകരിച്ചു ഇങ്ങിനെ തുടങ്ങിയാലോ?
ഓരോ ഗായകര്‍ക്കും അവരുടെതായ വ്യക്തിത്വം ഉണ്ട്. അവര്‍ അത് കാത്തു സൂക്ഷിക്കുന്നിടത്തോളം കാലം ജനം അവരെ കൊണ്ട് നടക്കും.
അവര്‍ പരിധി വിട്ടാല്‍ ജനം അവരെ കൂവും. എല്ലാവരും ഇതോര്‍ക്കുന്നത് നന്ന്.