ആരോ ഒരാള്‍ എന്നോടു ഇങ്ങനെ പറഞ്ഞുകേള്‍ക്കാന്‍ ഞാനാഗ്രഹിയ്ക്കുന്നു.

...നീ ഈ ലോകത്ത് ഒറ്റയ്ക്കല്ല..  നാമൊരു മിച്ചാണ്....നീ ഒരു മേഘം..ഞാനൊരു മേഘം..അല്ലയോ മേഘമേ..താഴ്വരകളിലും പര്‍വതങ്ങളിലുംനമുക്കൊരുമിച്ചു പറ ക്കാം. ...

 .വൃക്ഷങ്ങളുടെ ഇടയിലൂടെ യും മുകളില്‍ക്കൂടിയും സഞ്ചരിയ്ക്കാം..നമുക്ക് മണ്ണില്‍    നിറയാം .മനുഷ്യമനസ്സുകളില്‍ ഉദയം കൊള്ളാം .അജ്ഞാതങ്ങളും വിദൂരങ്ങളും  ആയ പ്രദേശങ്ങളിലേയ്ക്ക്   നമുക്ക് ചുറ്റിയടിക്കാം.ഏകാന്തതയിലെ ധ്യാനനിരതമായ  നിമിഷത്തില്‍ നമുക്ക് പ്രത്യാശാഭരിതരാകാം...

......[ഖലീല്‍ ജിബ്രാന്‍ ]

Saturday, January 23, 2010

ജീവഗാനം

അങ്ങേയ്ക്കായി ഗാനാലാപം ചെയ്യാന്‍ മാത്രമാണ് ഞാന്‍ ഇവിടെ വന്നിരിയ്ക്കുന്നത്.
അങ്ങയുടെ ഈ മഹാസദസ്സില്‍ അല്പം ഇടം എനിയ്ക്കായി നല്‍കിയാലും..
രാത്രിയില്‍ നിശബ്ദമായ ദേവാലയത്തില്‍ അങ്ങയുടെ ആരാധനയ്ക്കുള്ള സമയം വരുമ്പോള്‍ ..
നാഥ..എന്നോടു പാടാന്‍ കല്പ്പിചാലും..
പ്രഭാതത്തില്‍ വീണയുടെ നാദം ആകാശമെങ്ങും വ്യാപിയ്ക്കുംപോള്‍ ഇവിടെനിന്ന് അകന്നുപോകാതിരിയ്ക്കാന്‍

എന്നെ അനുഗ്രഹിച്ചാലും.




                                                                                                                            ടാഗോര്‍ [ഗീതാഞ്ജലി]

1 comment:

  1. ഈ വരികൾ പോലേ മനോഹരം ഈ കാഴ്ചയും

    ReplyDelete

'ഒരു കുടന്ന കണിക്കൊന്ന''

'ഒരു കുടന്ന കണിക്കൊന്ന''

My Blog List

ജാലകം