ആരോ ഒരാള്‍ എന്നോടു ഇങ്ങനെ പറഞ്ഞുകേള്‍ക്കാന്‍ ഞാനാഗ്രഹിയ്ക്കുന്നു.

...നീ ഈ ലോകത്ത് ഒറ്റയ്ക്കല്ല..  നാമൊരു മിച്ചാണ്....നീ ഒരു മേഘം..ഞാനൊരു മേഘം..അല്ലയോ മേഘമേ..താഴ്വരകളിലും പര്‍വതങ്ങളിലുംനമുക്കൊരുമിച്ചു പറ ക്കാം. ...

 .വൃക്ഷങ്ങളുടെ ഇടയിലൂടെ യും മുകളില്‍ക്കൂടിയും സഞ്ചരിയ്ക്കാം..നമുക്ക് മണ്ണില്‍    നിറയാം .മനുഷ്യമനസ്സുകളില്‍ ഉദയം കൊള്ളാം .അജ്ഞാതങ്ങളും വിദൂരങ്ങളും  ആയ പ്രദേശങ്ങളിലേയ്ക്ക്   നമുക്ക് ചുറ്റിയടിക്കാം.ഏകാന്തതയിലെ ധ്യാനനിരതമായ  നിമിഷത്തില്‍ നമുക്ക് പ്രത്യാശാഭരിതരാകാം...

......[ഖലീല്‍ ജിബ്രാന്‍ ]

Sunday, August 22, 2010

എല്ലാ ബൂലോകരോടുമായി പറയാനുള്ളത്..



     ബൂലോകത്തെ എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ടു പിന്‍വാങ്ങുന്നു.
 ഏകാന്തത അതിന്റെ എല്ലാ കരുത്തോടും കൂടി ആക്രമിച്ച ഒരു സന്ദര്‍ഭത്തിലാണ് ബൂലോകത്തേക്ക് വരാന്‍ തോന്നിയത്.
അക്കാദമിക് ആവശ്യവും  [ഡിഗ്രിക്കാര്‍ക്ക് ബ്ലോഗും തിരമൊഴിയും പഠിപ്പി ക്കാനുണ്ട്.] ഉണ്ടായിരുന്നു.
വരുന്ന നവംബറില്‍ ഞാന്‍ ബ്ലോഗു തുടങ്ങിയിട്ട് ഒരു വര്‍ഷമാവും. വാര്ഷികത്തിനായി നില്‍ക്കുന്നില്ല.ഒരു പക്ഷേ കുറെക്കഴിഞ്ഞു ഒരു വീണ്ടു വരവ് ഉണ്ടായേക്കാം.ഉറപ്പിക്കുന്നില്ല.
ഇന്നലത്തെ സന്ധ്യയിലാണ് യാത്ര പറയാമെന്നു തീരുമാനമെടുത്തത്.എല്ലാ സന്ധ്യകളും അഗാധമായ വേദനയോടെയാണ് കടന്നുപോകുന്നത്.എവിടെയായാലും എനിക്കങ്ങനെ തന്നെ.
സങ്കടം എന്ന കഥയില്‍ ഞാനെഴുതിയത് എന്റെ അനുഭവം തന്നെയാണ്.എത്ര ആവര്ത്തിച്ചതായാലും സായാഹ്നത്തിന്റെ വിഷാദം എന്നെ ആഴത്തില്‍ 
ആവേശി ക്കുന്നു..ഞാന്‍ അദ്ഭുതപ്പെടുന്നു..ഇന്നത്തെ കുട്ടികള്‍ ഇതില്‍നിന്നു എങ്ങനെയാണ് കര  കയറുന്നത്  എന്ന്.
ആഹ്ലാദത്തിന്റെ അലകള്‍ക്കിടയിലും അസ്തമയം ഏകാന്തമായ വിഷാദഗോപുരത്തില്‍ എന്നെ ഇട്ടടയ്ക്കുന്നു.
ബ്ലോഗിന് അതില്‍ നിന്നെന്നെ രക്ഷിക്കാനായില്ല.അതേസമയം ഈ സ്വപ്രസാധനത്തിനു  സാധ്യതകള്‍ ഉണ്ടെന്നു മറക്കുന്നില്ല.ഏറെ ഗൌരവത്തോടെ ഈ മേഖലയില്‍ നില്‍ക്കുന്നവര്‍ക്ക് പ്രത്യേകിച്ചും.
''അന്തമറ്റ ആകുലതകള്‍ക്കും സന്ദേഹങ്ങള്‍ക്കും ഇടയില്‍ ഞാന്‍ ആശ്രയിച്ച  വസന്തലതിക എന്ന എന്റെ സമാന്തരസ്വപ്നജീവിതത്തെ'' ഞാന്‍ 
വേണ്ടെന്നു വെക്കുന്നു.
അനായാസം കാറ്റില്‍ മരക്കൊമ്പില്‍ നിന്നും അടര്‍ന്നുവീഴുന്ന ഒരിലയുടെ ഈ ചിത്രം മുന്‍പൊരിക്കല്‍ ഞാന്‍ വരച്ചതാണ്.
ആ ഇലയുടെ പ്രണയജടിലമായ ജന്മത്തില്‍നിന്നുള്ള പിന്‍വാങ്ങല്‍ ഞാനനുകരിക്കുന്നു.
ബൂലോകത്തെ എല്ലാ സുഹൃത്തുക്കളെയും നന്ദിപൂര്‍വ്വം സ്മരിച്ചുകൊണ്ടു ..
   

12 comments:

  1. എന്തേ തിരിച്ചു പോകുന്നു?

    ReplyDelete
  2. Matte postil paranjathu thanne... Thudaruka, Ashamsakal..!!!

    ReplyDelete
  3. എന്താ ഈയിടെയായി കാണാത്തതെന്ന് നോക്കാന്‍ വന്നതാണ്‌. അയ്യോ! നിര്‍‌ത്തണ്ടായിരുന്നു.ഇടയ്ക്ക് വല്ലപ്പോഴും ഞങ്ങളുടെ ബ്ലോഗില്‍ വരിക. അങ്ങിനെ നമുക്കീ സൗഹൃദം തുടരാം.

    ReplyDelete
  4. തുടരണെ... ഇതും ഒരു ജീവിതം, ഇദം ന മമ എന്നാണോ മനസ്സിൽ?

    ReplyDelete
  5. വസന്തലതികേ, പുതുവര്‍ഷമായി പുതിയ പോസ്റ്റ് ഇട്ടോ എന്നറിയാനായി വന്നതാണ്‌. ഇടയ്ക്ക് വല്ലപ്പോഴും ഒരു പോസ്റ്റ് ഇടണം. പോസ്റ്റിട്ടാല്‍ മെയില്‍ അയയ്ക്കാന്‍ മറക്കരുത്.

    സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു പുതുവര്‍‌ഷം നേരുന്നു..
    സ്നേഹപൂര്‍‌വ്വം

    ReplyDelete
  6. ഇതൊരു അർദ്ധവിരാമമായേ കാണുന്നുള്ളൂ. പൂർണ്ണവിരാമം എന്ന് പറഞ്ഞിട്ടും ഇല്ലല്ലോ ? മടങ്ങി വരൂ, ഇനിയൊരു സമാന്തരസ്വപ്നജീവിതം അനിവാര്യമാണെന്ന് തോന്നുമ്പോൾ. ബൂലോകത്തായാലും ഭൂലോകത്തായാലും ജീവിതത്തിൽ എല്ലാ നന്മകളും നേരുന്നു.

    ReplyDelete
  7. എല്ലാ നന്മകളും ഉണ്ടാവട്ടെ..

    ReplyDelete
  8. പോണോ നിന്നൂടെ. ഒന്നിനുമല്ല .. വെറുതെ..

    ReplyDelete
  9. pokunnathu sandyayil,
    nalla samayam.
    pinne choonduviralil vannathum aarumm ariyaatheyo.pokaanaavillennu theliyichu

    ReplyDelete
  10. വേനല്‍കാലത്ത് പൊടുന്നനെ മുന്നില്‍പ്പെടുന്ന മഴ പോലെ ഈ വിടവാങ്ങല്‍കുറിപ്പ്, എന്റെ മുന്നില്‍. സമാന്തര സ്വപ്നജീവിതമില്ലാതെ നിലനില്‍ക്കാനാവില്ല എന്നും ഏകാന്തതക്കപ്പുറത്തേക്ക് നടക്കാതെ വയ്യ
    എന്നും തോന്നുന്നിടത്തോളം ഇത്തരം കുറിപ്പുകള്‍ ഇനിയുമുണ്ടാവും. ഇനിയും വരട്ടെ മഴക്കാലം.

    ReplyDelete
  11. എവിടെയും പോകണ്ട കേട്ടോ...മടങ്ങി വരൂ .

    ReplyDelete

'ഒരു കുടന്ന കണിക്കൊന്ന''

'ഒരു കുടന്ന കണിക്കൊന്ന''

My Blog List

ജാലകം