ആരോ ഒരാള്‍ എന്നോടു ഇങ്ങനെ പറഞ്ഞുകേള്‍ക്കാന്‍ ഞാനാഗ്രഹിയ്ക്കുന്നു.

...നീ ഈ ലോകത്ത് ഒറ്റയ്ക്കല്ല..  നാമൊരു മിച്ചാണ്....നീ ഒരു മേഘം..ഞാനൊരു മേഘം..അല്ലയോ മേഘമേ..താഴ്വരകളിലും പര്‍വതങ്ങളിലുംനമുക്കൊരുമിച്ചു പറ ക്കാം. ...

 .വൃക്ഷങ്ങളുടെ ഇടയിലൂടെ യും മുകളില്‍ക്കൂടിയും സഞ്ചരിയ്ക്കാം..നമുക്ക് മണ്ണില്‍    നിറയാം .മനുഷ്യമനസ്സുകളില്‍ ഉദയം കൊള്ളാം .അജ്ഞാതങ്ങളും വിദൂരങ്ങളും  ആയ പ്രദേശങ്ങളിലേയ്ക്ക്   നമുക്ക് ചുറ്റിയടിക്കാം.ഏകാന്തതയിലെ ധ്യാനനിരതമായ  നിമിഷത്തില്‍ നമുക്ക് പ്രത്യാശാഭരിതരാകാം...

......[ഖലീല്‍ ജിബ്രാന്‍ ]

Friday, July 23, 2010

ദാര്‍ശനികമായ ആഴങ്ങള്‍ -re-post

 ദാര്‍ശനികമായ ആഴങ്ങള്‍ 
       ശ്യാമപ്രസാദിന്റെ ''അഗ്നിസാക്ഷി'' അടുത്തയിടെ കണ്ടു.അന്തര്‍ജനത്തിന്റെ നോവല്‍ പലതവണ വായിച്ച്ചിട്ടുണ്ട്  എങ്കിലും  സിനിമ കണ്ടിരുന്നില്ല. ആ സിനിമ എന്നെ നീണ്ട ചില ചിന്തകളിലേയ്ക്ക് കൊണ്ടുപോയി.
ഗൃഹസ്ഥാശ്രമത്തിന്റെ പരിമിതികളും  സാധ്യതകളും  അതില്‍ പ്രമേയമാണ്.ഓരോ ആശ്രമത്ത്തിനും കല്‍പ്പിച്ചിട്ടുള്ള ധര്‍മങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ കാലം തരുന്ന ശിക്ഷ എന്ന ഒരു ചിന്തയും ഉണ്ട്.
എന്നാല്‍ അതിലും ശ്രദ്ധേയമായത് അഗ്നിസാക്ഷിയായി വിവാഹം ചെയ്ത ഭാര്യയോടുള്ള നായകന്‍റെ മമതാബന്ധമാണ്.ഇക്കാലത്തെ ഭാര്യാഭാര്ത്താക്കന്മാര്‍ കണ്ടിരിയ്ക്കേണ്ട ചിത്രം
.ഒരു പുടവപോലെ,ഒരു ഡിസ്പോസിബിള്‍ പേന പോലെ,മിട്ടായി എടുത്തു വലിച്ചെറിയുന്ന
കടലാസുപോലെ പങ്കാളികളെ കാണുന്ന കേരളീയരെ കുറിച്ചു ദിവസവും വാര്‍ത്തകള്‍ വരുന്ന ഇക്കാലത്ത്
     ഇതെന്തൊരു ഭര്‍തൃധര്മം എന്ന് തോന്നാം. അത് വെറും ഒഴിഞ്ഞുപോക്കല്ല.ആഴത്തിലുള്ള                                                          വാരിയെടുക്കലാണ്.അത്തരം പ്രണയത്തെ തിരിച്ച്ചറിയാന്‍ മനസ്സ് മാത്രം പോരാ.,                                          ആത്മാവിന്റെ സാന്നിധ്യം കൂടി വേണം.;'അഗ്നിസാക്ഷി  'നല്‍കുന്ന ഒന്നാം സന്ദേശമതാണ്.ഉപേക്ഷിച്ചും ആത്മാവില്‍             ഒട്ടിനില്‍ക്കുന്ന  ദാമ്പത്യം.     അതുകൊണ്ടു എന്ത് നേടി  എന്ന് ഉള്ള ചോദ്യം ഉയരാം അനേക ശരീരങ്ങളിലും രതികളിലും കിടന്നു മറിഞ്ഞും പുളച്ചും      തകര്‍ത്തു ആടിയാല്‍  എന്തുണ്ട് നേട്ടം?ഒടുവില്‍ ഒരു ശരീരവും സത്യമല്ല,ഒരു സുഖവും തരാനാര്‍ക്കു  മാവില്ല  എന്ന തിരിച്ചറിവിന്റെ മുന്നിലുള്ള നില്‍പ്പ് മാത്രം ബാക്കി.     അത് എല്ലാം തകര്ന്നവന്റെ നഷ്ടമാണ്.മറിച്ചു അനാസക്തിയുടെഈ വിട്ടുനില്‍ക്കല്‍ ആഴത്തിലുള്ള ഒരു ദിവ്യാനന്ദം തരുന്നുണ്ട്.    പുറമേ നിന്ന് നോക്കുന്നവര്‍ക്ക് ഇത്തരം ഉപേക്ഷകള്‍ ശൂന്യതയും വ്യര്‍ത്ഥമായ  ത്യാഗങ്ങളുടെ  ദയനീയപരിസമാപ്തിയുമാണ്.അവരറിയുന്നില്ല    ലോകം വേണ്ടെന്നു വെച്ചവരനുഭവിയ്ക്കുന്ന വിശ്രാന്തി.                    
രാമായണത്തിലെ രാമസീതായോഗം ഇങ്ങനെ  കാണണം ..അനാസക്തിയുറെ യോഗം ആണ്  രാമന്റെ കഥ.അഗ്നിസാക്ഷിയില്‍ നായകന്‍റെ വാക്കുകള്‍ കേള്‍ക്കൂ..''ഞാന്‍ അവരില്           എന്നും സംപ്രീതനായിരുന്നു.അവരെന്നും   എന്നോടു ഒന്നിച്ചു ണ്ടായിരുന്നു''   ഒരിയ്ക്കലും ശരീരം     കൊണ്ടു ഒന്നിച്ചില്ലെങ്കിലും  മനസ്സില്‍ ഒന്നിച്ചുണ്ടാ വുകയാണ് നല്ലതെന്നുള്ള ചിന്തയാവാം എന്നെക്കൊണ്ട്    ഇതെഴുതിക്കുന്നത്.  
ഈ ദാമ്പത്ത്യത്തിനു മനസാ   സന്ന   ദ്ധ മാവാന്‍ നായികയ്ക്ക് കഴിയാഞ്ഞത് ദേശീയപ്രസ്ഥാനം ഭൌതികമായി അവരെ ആവേശി ച്ച്ചതിനാലാവാം ഭൌതികത ശക്തമായി നമ്മില്‍ പ്രവേശി യ്ക്കുംപോള്‍ ആത്മീയതയുടെ ഉള്‍വിളികള്‍ നാം കേള്‍ക്കാറില്ല.സംഭവബഹുലമായ അവരുടെ സാമൂഹ്യജീവിതം പശ്ചാത്താപത്തിനു ഇടകൊടുക്കുന്നില്ല.ഫലത്തില്‍ ഒന്നിച്ചുജീവിയ്ക്കുംപോഴും പരസ്പരം ചതിച്ചും പോരടിച്ച്ചും കഴിയുന്നവരുടെ   
നയം എത്ര ഭയാനകം എന്ന തിരിച്ചറിവ് തരുന്നു ഈ ചിത്രം.ശ്യാമപ്രസാദും അഭിനേതാക്കളും കൂടി നല്ല ദൃശ്യാനുഭവം തന്നു. 
[ഈയിടെ ഇറങ്ങിയ ചിലത് കണ്ട ക്ഷീണം മാറി]   

3 comments:

  1. ഫലത്തില്‍ ഒന്നിച്ചുജീവിയ്ക്കുംപോഴും പരസ്പരം ചതിച്ചും പോരടിച്ച്ചും കഴിയുന്നവരുടെ
    നയം എത്ര ഭയാനകം എന്ന തിരിച്ചറിവ് തരുന്നു ഈ ചിത്രം.

    ReplyDelete
  2. lokam vendennu vechavaranubhavikkunna visranthi? ennalenthe vivaham vendennu vechilla? kutumbam vendennu vechilla? spiritual hypocrisy to shield the inabilty to come out of a shell :P

    ReplyDelete

'ഒരു കുടന്ന കണിക്കൊന്ന''

'ഒരു കുടന്ന കണിക്കൊന്ന''

My Blog List

ജാലകം