ദാര്‍ശനികമായ ആഴങ്ങള്‍
ശ്യാമപ്രസാദിന്റെ ''അഗ്നിസാക്ഷി'' അടുത്തയിടെ കണ്ടു.അന്തര്‍ജനത്തിന്റെ നോവല്‍ പലതവണ വായിച്ച്ചിട്ടുണ്ട് എങ്കിലും സിനിമ കണ്ടിരുന്നില്ല. ആ സിനിമ എന്നെ നീണ്ട ചില ചിന്തകളിലെയ്ക്ക് കൊണ്ടുപോയി.
ഗൃഹസ്ഥാശ്രമത്തിന്റെ പരിമിതികളും സാധ്യതകളും അതില്‍ പ്രമേയമാണ്.ഓരോ ആശ്രമത്ത്തിനും കല്‍പ്പിച്ചിട്ടുള്ള ധര്‍മങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ കാലം തരുന്ന ശിക്ഷ എന്ന ഒരു ചിന്തയും ഉണ്ട്.
എന്നാല്‍ അതിലും ശ്രദ്ധേയമായത് അഗ്നിസാക്ഷിയായി വിവാഹം ചെയ്ത ഭാര്യയോടുള്ള നായകന്‍റെ മമതാബന്ധമാണ്.ഇക്കാലത്തെ ഭാര്യാഭാര്ത്താക്കന്മാര്‍ കണ്ടിരിയ്ക്കെന്ട ചിത്രം
.ഒരു പുടവപോലെ,ഒരു ഡിസ്പോസിബിള്‍ പേന പോലെ,മിട്ടായി എടുത്തു വലിച്ചെറിയുന്ന
കടലാസുപോലെ പങ്കാളികളെ കാണുന്ന കേരളീയരെ കുറിച്ചു ദിവസവും വാര്‍ത്തകള്‍ വരുന്ന ഇക്കാലത്ത്
ഇതെന്തൊരു ഭര്‍തൃധര്മം എന്ന് തോന്നാം. അത് വെറും ഒഴിഞ്ഞുപോക്കല്ല.ആഴത്തിലുള്ള വാരിയെടുക്കലാണ്.അത്തരം പ്രണയത്തെ തിരിച്ച്ചറിയാന്‍ മനസ്സ് മാത്രം പോരാ., ആത്മാവിന്റെ സാന്നിധ്യം കൂടി വേണം.;'അഗ്നിസാക്ഷി 'നല്‍കുന്ന ഒന്നാം സന്ദേശമതാണ്.ഉപേക്ഷിച്ചും ആത്മാവില്‍ ഒട്ടിനില്‍ക്കുന്ന ദാമ്പത്യം. അതുകൊന്റെന്തുനെടി എന്ന് ഉള്ള ചോദ്യം ഉയരാം അനേക ശരീരങ്ങളിലും രതികളിലും കിടന്നു മറിഞ്ഞും പുളച്ചും തകര്താടിയാല്‍ എന്തുണ്ട് നേട്ടം?ഒടുവില്‍ ഒരു ശരീരവും സത്യമല്ല,ഒരു സുഖവും തരാനാര്‍ക്കുമില്ല എന്ന തിരിച്ചറിവിന്റെ മുന്നിലുള്ള നില്‍പ്പ് മാത്രം ബാക്കി. അത് എല്ലാം തകര്ന്നവന്റെ നഷ്ടമാണ്.മറിച്ചു അനാസക്തിയുറെ ഈ വിട്ടുനില്‍ക്കല്‍ ആഴത്തിലുള്ള ഒരു ദിവ്യാനന്ദം തരുന്നുണ്ട്. പുറമേ നിന്ന് നോക്കുന്നവര്‍ക്ക് ഇത്തരം ഉപേക്ഷകള്‍ ശൂന്യതയും വ്യര്‍ത്ഥമായ ത്യാഗങ്ങലുടെ ദയനീയപരിസമാപ്തിയുമാണ്.അവരറിയുന്നില്ല ലോകം വേണ്ടെന്നു വെച്ച്ചവരനുഭവിയ്ക്കുന്ന വിശ്രാന്തി.
രാമായണത്തിലെ രാമസീതായോഗം ഇങ്ങനെ കാണണം ..അനാസക്തിയുറെ യോഗം ആണ് രാമന്റെ കഥ.അഗ്നിസാക്ഷിയില്‍ നായകന്‍റെ വാക്കുകള്‍ കേള്‍ക്കൂ..''ഞാന്‍ അവരില്‍ എന്നും സംപ്രീതനായിരുന്നു.അവരെന്നും എന്നോടോന്നിച്ച്ചുണ്ടായിരുന്നു'' ഒരിയ്ക്കലും ശരീരം കൊണ്ടോന്നിചില്ലെങ്കിലും മനസ്സില്‍ ഒന്നിച്ച്ചുണ്ടാ വുകയാണ് നല്ലതെന്നുള്ള ചിന്തയാവാം എന്നെക്കൊണ്ട് ഇതെഴുതിക്കുന്നത്.
ഈ ദാമ്പത്ത്യത്തിനു മനസാ സന്നധമാവാന്‍ നായികയ്ക്ക് കഴിയാഞ്ഞത് ദേശീയപ്രസ്ഥാനം ഭൌതികമായി അവരെ ആവേശി ച്ച്ചതിനാലാവാം ഭൌതികത ശക്തമായി നമ്മില്‍ പ്രവേശി യ്ക്കുംപോള്‍ ആത്മീയതയുടെ ഉള്‍വിളികള്‍ നാം കേള്‍ക്കാറില്ല.സംഭവബഹുലമായ അവരുടെ സാമൂഹ്യജീവിതം പശ്ചാത്താപത്തിനു ഇടകൊടുക്കുന്നില്ല.ഫലത്തില്‍ ഒന്നിച്ച്ചുജീവിയ്ക്കുംപോഴും പരസ്പരം ചതിച്ചും പോരടിച്ച്ചും കഴിയുന്നവരുടെ
നയം എത്ര ഭയാനകം എന്ന തിരിച്ചറിവ് തരുന്നു ഈ ചിത്രം.ശ്യാമപ്രസാദും അഭിനേതാക്കളും കൂടി നല്ല ദൃശ്യാനുഭവം തന്നു.
[ഈയിടെ ഇറങ്ങിയ ചിലത് കണ്ട ക്ഷീണം മാറി]
എന്നാലും കഥ വായിച്ചപ്പോള്‍ കിട്ടിയ ഒരു സുഖം സിനിമയ്ക്ക് കിട്ടിയില്ല എന്നാണ് എനിയ്ക്ക് തോന്നിയത്
ReplyDeleteനോവലിന്റെ ആവിഷ്കാരസാധ്യതകള്‍ ഒന്ന് വേറെത്തന്നെ
ReplyDelete.സിനിമയ്ക്ക് അത് മറികടക്കാന്‍ വിഷമമാണ്
.നോവലിനേക്കാള്‍ സിനിമ ഗംഭീരമെന്നല്ല ഞാന്‍ ഉദ്ദേശിച്ചത്.
ശ്രീ,.. ശ്രദ്ധിച്ചാല്‍ ഒന്ന് ബോധ്യപ്പെടും
.തീവ്രമായ ധര്മസംകടങ്ങള്‍ എത്ര നന്നായി അതില്‍ കാണിച്ചിരിക്കുന്നു
.മരിച്ചുകഴിഞ്ഞാല്‍ ഒരാള്‍ക്ക് കര്‍മം ചെയ്യുന്നതിനെച്ച്ചോല്ലി
രണ്ടഭിപ്രായമുന്ടു.
ഒരു സാധാരണക്കാരന്‍ അല്ലെങ്കില്‍ ബാധ്യതകള്‍ ഏറ്റെടുക്കാത്ത
ഒരാള്‍ അത് ഒഴിവാക്കും.
പാകത്തിന് കാരണങ്ങളും യുക്തിപൂര്‍വ്വം നിരത്തും
.പക്ഷെ,അഗ്നിസാക്ഷിയിലെ നായകന്‍
ഹൃദയപൂര്‍വം അത് ഏറ്റെ ടുക്കുന്നു.
ഉള്ളു നിറഞ്ഞ ,ജാടകളില്ലാത്ത ചില വ്യക്തിത്വ ങ്ങള്‍
ഇങ്ങനെ സിനിമയില്‍
കാണിക്കുന്നത് ആശാസ്യമാണെന്ന് ഞാന്‍ കരുതുന്നു.
പ്രത്യേകിച്ചും അശേഷം നിലവാരമില്ലാത്ത സിനിമകള്‍
തകര്‍ത്താടുന്ന ഇന്നത്തെക്കാലത്ത്..
ശ്രീ,,. അതാണ് ഞാന്‍ അഗ്നിസാക്ഷിയില്‍ കണ്ട ഗുണം.