അന്തമറ്റ ആകുലതകളും സന്ദേഹങ്ങളും നിറഞ്ഞ ഈ ഭൂമിയില്‍ എന്റെ സമാന്തരസ്വപ്നജീവിതമാണ് വസന്തലതിക.
ആരോ ഒരാള്‍ എന്നോടു ഇങ്ങനെ പറഞ്ഞുകേള്‍ക്കാന്‍ ഞാനാഗ്രഹിയ്ക്കുന്നു.
...നീ ഈ ലോകത്ത് ഒറ്റയ്ക്കല്ല.. നാമൊരു മിച്ചാണ്....നീ ഒരു മേഘം..ഞാനൊരു മേഘം..അല്ലയോ മേഘമേ..താഴ്വരകളിലും പര്‍വതങ്ങളിലുംനമുക്കൊരുമിച്ചു പറ ക്കാം. ...
.വൃക്ഷങ്ങളുടെ ഇടയിലൂടെ യും മുകളില്‍ക്കൂടിയും സഞ്ചരിയ്ക്കാം..നമുക്ക് മണ്ണില്‍ നിറയാം .മനുഷ്യമനസ്സുകളില്‍ ഉദയം കൊള്ളാം .അജ്ഞാതങ്ങളും വിദൂരങ്ങളും ആയ പ്രദേശങ്ങളിലേയ്ക്ക് നമുക്ക് ചുറ്റിയടിക്കാം.ഏകാന്തതയിലെ ധ്യാനനിരതമായ നിമിഷത്തില്‍ നമുക്ക് പ്രത്യാശാഭരിതരാകാം...
......[ഖലീല്‍ ജിബ്രാന്‍ ]
Monday, February 1, 2010
ഓര്മ
...അന്ന് ശ്രാദ്ധദിവസമായിരുന്നു. തിരുനാവായയില്‍ തിരക്കില്ലാത്ത നേരം. പുഴയില്‍ വെള്ളം ആവസ്യതിനുമാത്രം.മാര്ച്ചുമാസമാണ്. ഞാന്‍ പുഴ്ഴക്കരയില്‍ നിന്നുകൊണ്ട് അക്കരേയ്ക്ക് നോക്കി. പുഴ കണ്ടു നില്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു നീട്ടലുയരുന്നു.മരണം നമ്മുടെ ജീവിതത്തിന്റെ ടെെനിംഗ് പോയന്റാണ്.നമ്മുടെ മരണമല്ല. നമ്മോടോപ്പമുന്റയിരുന്നവരുടെ . അച്ചന്‍ പോയതിനുശേഷം പഴയപോലെ ജീവിതത്തെ നോക്കി ചിരിയ്ക്കാന്‍ പറ്റുന്നില്ല ചുറ്റുമുള്ള ഭൂമിയെ ഇഷ്ടപ്പെടാന്‍ പട്ടിപ്പിച്ചത് അച്ചനാണ്.മരവും കാറ്റും ചെടിയും ഒക്കെ കാണുമ്പോള്‍ ഒരു ..കാരണമില്ലാത്ത സങ്കടം..അച്ചനില്ലാത്ത ഈ ലോകതു ഞാനെങ്ങനെ ജീവിയ്ക്കുന്നു എന്ന് ..കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ വിഷമിയ്ക്കരുത്.. എല്ലാം കര്മി പറഞ്ഞുതന്നതുപോലെ ചെയ്തു..പിന്നെ മുകളിലെ കല്‍പ്പടവില്‍ വന്നിരുന്നു. നേരം വെളിച്ചയായിക്കഴിഞ്ഞിട്ടെയുള്ളൂ ,..മരണത്തിനും ജീവിതതിനുമിടയിലെ തിരസ്കരിനീകള്‍ ഊര്ന്നുപോവുംപോലെ നേരിയ വെട്ടം..പുഴ ഉണര്‍ന്നുകഴിഞ്ഞു.ആരുമില്ലാത്ത കല്പടവില്‍ ആത്മാക്കളുടെ കാലൊച്ചകള്‍ കേള്‍ക്കുന്നുണ്ടോ?ആത്മാക്കള്‍ക്ക് എന്തായിരിയ്ക്കും നമ്മോടു പറയാനുണ്ടാവുക? .. ജീവന്‍ വെടിഞ്ഞും അവര്‍ സ്നേഹിയ്ക്കുമോ?..ആര്‍ക്കറിയാം?
Subscribe to:
Post Comments (Atom)

തിരുന്നാവായ നല്ല സ്ഥലമാണ് ..ഞാൻപോയിട്ടുണ്ട്..അതോർമ്മിപ്പിച്ചു
ReplyDeleteനന്ദി.
ReplyDelete