ആരോ ഒരാള്‍ എന്നോടു ഇങ്ങനെ പറഞ്ഞുകേള്‍ക്കാന്‍ ഞാനാഗ്രഹിയ്ക്കുന്നു.

...നീ ഈ ലോകത്ത് ഒറ്റയ്ക്കല്ല..  നാമൊരു മിച്ചാണ്....നീ ഒരു മേഘം..ഞാനൊരു മേഘം..അല്ലയോ മേഘമേ..താഴ്വരകളിലും പര്‍വതങ്ങളിലുംനമുക്കൊരുമിച്ചു പറ ക്കാം. ...

 .വൃക്ഷങ്ങളുടെ ഇടയിലൂടെ യും മുകളില്‍ക്കൂടിയും സഞ്ചരിയ്ക്കാം..നമുക്ക് മണ്ണില്‍    നിറയാം .മനുഷ്യമനസ്സുകളില്‍ ഉദയം കൊള്ളാം .അജ്ഞാതങ്ങളും വിദൂരങ്ങളും  ആയ പ്രദേശങ്ങളിലേയ്ക്ക്   നമുക്ക് ചുറ്റിയടിക്കാം.ഏകാന്തതയിലെ ധ്യാനനിരതമായ  നിമിഷത്തില്‍ നമുക്ക് പ്രത്യാശാഭരിതരാകാം...

......[ഖലീല്‍ ജിബ്രാന്‍ ]

Saturday, March 20, 2010

നിരാശപ്പെടുത്തുന്ന ബ്ലോഗുകള്‍ --- ബ്ലോഗു ആരമ്ഭിഒച്ചതു വലിയ ആവേശത്തിലായിരുന്നു.''അവനവന്പ്രസാധനത്ത്തിന്റെ സാധ്യതകള്‍ '' ഉണര്‍ത്തിയ ആവേശമായിരുന്നു.എത്രയോ മുഖ്യധാരയിലേയ്ക്ക് വരാന്‍ കഴിയാത്ത കവികളും കഥാക്രുത്തുക്കള് മാണ് ബ്ലോഗില്‍ വരികയെന്നൊക്കെ മനസ്സില്‍ കണ്ടിരുന്നു.തിരമൊഴി ഒരുവിധം വശ ത്താക്കി ബ്ലോഗിങ്ങ് തുടങ്ങി.നല്ല പോസ്റ്റുകള്‍ക്ക്‌ കമന്റിട്ടും വല്ലപ്പോഴും പോസ്ടിട്ടും നീങ്ങിത്തുടങ്ങി.ഒട്ടേറെ ബ്ലോഗുകള്‍ നിരീക്ഷിച്ചു.പരസ്പരം സ്തുതികളുടെ ഒരു പട തന്നെയാണുള്ളത്.ഭാഷ യുടെ നിലവാരം മനപൂര്‍വം താഴ്ത്ത്തുന്നതാണോ എന്ന് തോന്നി.ചിന്താപരമായ ആശയങ്ങള്‍ ഇടയില്‍ കണ്ടു.കവിതയും കഥയും വളരെ മോശമായാണ്[കണ്ടത്തില്‍ മുക്കാലും] തോന്നിയത്.ഏറെ പ്രയാസം അവയെ സ്തുതിച്ച്ചുകാനുംപോലാണ്.തെറ്റും കുറവും കാ ണി ക്കയല്ലാതെ ഇതൊക്കെ ഭാഷയുടെ അലങ്കാരമാനെന്നു വരുത്തുന്നത് ആര്‍ക്കും ഭൂഷണമല്ല. എന്ത് ,എങ്ങനെ പറയണമെന്ന ഔചിത്ത്യമില്ലായ്മ ആണ് മറ്റൊന്ന്.പരസ്പരബഹുമാനം,എതിര്‍ക്കുംപോലും പുലര്‍ത്തുന്ന അന്തസ്സ്,മിതത്വം ഇതൊന്നും പൊതുവേ കാണുന്നില്ല ബ്ലോഗിന്റെ ലോകം നിരാശപെടുത്തി എന്ന് പറയേണ്ടിവരുന്നു

3 comments:

  1. ബ്ലോഗിന്റെ ഇപ്പോഴത്തെ അവസ്ഥ നിരാശാജനകം തന്നെ. മാറി വരും എന്ന് പ്രതീക്ഷിക്കാനേ പറ്റുകയുള്ളൂ.....

    ReplyDelete
  2. മാഷേ,ആദ്യം ആ അക്ഷരപ്പിശാചുകളെ കൊന്ന് ഖലീല്‍ജിബ്രാനെ മോചിപ്പിക്കൂ.....എങ്കിലേ അത് ആസ്വാദ്യമാകൂ.......

    നാമോരുമിച്ചാണ്-----നാമൊരുമിച്ചാണ്
    പരക്കാം-----പറക്കാം
    ഇടയിലൂറെയും-----ഇടയിലൂടെയും
    നിരയാം----നിറയാം
    കൊല്ലം-----കൊള്ളാം
    വിദൂരങ്ങല്‍---വിദൂരങ്ങള്‍
    പ്രടെസങ്ങളിലേയ്ക്ക്----പ്രദേശങ്ങളിലേയ്ക്ക്
    ച്ചുട്ടിയടിയ്ക്കാം------
    പ്രത്യസാഭരിതരാകാം-----പ്രത്യാശാഭരിതരാകാം
    ജിബ്രാന---ജിബ്രാന്‍

    ഞാന്‍ വരമൊഴി ഉപയോഗിക്കാറില്ല ഇപ്പോള്‍.അല്ലെങ്കില്‍ കീ സ്‌റ്റ്രോക്‌സ് പറഞ്ഞുതരുമായിരുന്നു.ഞാന്‍ ടൈപ്പിറ്റ് ആണ് ഉപയോഗിക്കുന്നത്.

    പിന്നെ, എല്ലാ രംഗത്തുമെന്നതുപോലെ ബ്ലോഗിലുമുണ്ടാകും നെല്ലും പതിരും....ഇത്തിരി മെനക്കടൂ.അത് താങ്കള്‍ക്കു തന്നെ മനസ്സിലാകും. കഥയും കവിതയും ഒന്നും ഇഷ്ടപ്പെട്ടില്ലെങ്കില്‍ ആരോഗ്യപരമായി വിമര്‍ശിക്കൂ. വെറുതേ പൊക്കിപ്പറയണ്ടതില്ല. അതു കൊണ്ട് ഒരു ഗുണവുമുണ്ടാകയുമില്ല.ഇവിടെ നമ്മള്‍ സര്‍വ്വസ്വതന്ത്രരാണ്. താങ്കള്‍ ശ്രമിക്കൂ. കിട്ടിയില്ലെങ്കില്‍ ഞാന്‍ തന്നെ പറഞ്ഞുതരാം പിന്നീട, താങ്കളുടെ അഭിപ്രായം മാറ്റുന്ന തരം നല്ല ബ്ലോഗുകള്‍...

    സസ്‌നേഹം
    മൈത്രേയി

    ReplyDelete
  3. unable to view ur profile.

    ReplyDelete

'ഒരു കുടന്ന കണിക്കൊന്ന''

'ഒരു കുടന്ന കണിക്കൊന്ന''

My Blog List

ജാലകം