ആരോ ഒരാള്‍ എന്നോടു ഇങ്ങനെ പറഞ്ഞുകേള്‍ക്കാന്‍ ഞാനാഗ്രഹിയ്ക്കുന്നു.

...നീ ഈ ലോകത്ത് ഒറ്റയ്ക്കല്ല..  നാമൊരു മിച്ചാണ്....നീ ഒരു മേഘം..ഞാനൊരു മേഘം..അല്ലയോ മേഘമേ..താഴ്വരകളിലും പര്‍വതങ്ങളിലുംനമുക്കൊരുമിച്ചു പറ ക്കാം. ...

 .വൃക്ഷങ്ങളുടെ ഇടയിലൂടെ യും മുകളില്‍ക്കൂടിയും സഞ്ചരിയ്ക്കാം..നമുക്ക് മണ്ണില്‍    നിറയാം .മനുഷ്യമനസ്സുകളില്‍ ഉദയം കൊള്ളാം .അജ്ഞാതങ്ങളും വിദൂരങ്ങളും  ആയ പ്രദേശങ്ങളിലേയ്ക്ക്   നമുക്ക് ചുറ്റിയടിക്കാം.ഏകാന്തതയിലെ ധ്യാനനിരതമായ  നിമിഷത്തില്‍ നമുക്ക് പ്രത്യാശാഭരിതരാകാം...

......[ഖലീല്‍ ജിബ്രാന്‍ ]

Monday, February 8, 2010

നേരരിയുന്ന ചില നേരങ്ങള്‍

നീണ്ട ആസ്പത്രി ഇടനാഴിയുടെ ഒരറ്റത്തുള്ള കൊനിച്ചുവടില്‍  നില്‍ക്കുകയാണ് ഞാന്‍  .സമയം രാത്രി പത്തു കഴിഞ്ഞിട്ടുണ്ട്.നിശബ്ദതയില്‍ മുങ്ങിയ ആസ്പത്രി.മിയ്ക്കവറൂം  ഉറങ്ങിയിരിയ്ക്കും.ഇന്ന് വലിയ പ്രശ്നങ്ങളില്ലാത്ത ദിവസമാണ്.ഞാന്‍ ഐ സി യു വിന്റെ മുന്നില്‍ ഇട്ടിരിയ്ക്കുന്ന കസേരയില്‍ പോയിരുന്നു.അകത്തു അച്ച്ചനുന്ടു.ബോധത്തിനും അബോധത്തിനും ഇടയില്‍ ..എന്നും രാത്രി ഏറെവയ്കുംവരെ  ഞാന്‍ അവിടെ ഇരിയ്ക്കാരുന്ടു. ...നേഴ്സ് പെട്ടെന്ന് പുറത്തുവന്നു വിളിച്ചു.''മാത്യുവിന്റെ ആള്‍ ഉണ്ടോ?'' എന്നെ മാത്രം കണ്ടു ആവര്തിയ്ക്കാന്‍ നില്‍ക്കാതെ അവര്‍ അകത്തുപോയി.ഞാനോര്‍ത്തത് മാത്യുവിന്റെ ഒരിയ്ക്കലും കാണാത്ത ബന്ധുക്കളെയാണ്.മാത്യുവിനെ ഐ.സി.യുവില്‍ കെട്ടിയിട്ടു കുരെനാലായിട്ടുന്ടു.രക്ഷയില്ലെന്നു പുരതുനില്‍ക്കുന്നവര്‍ക്കുപോലും അറിയാം.എന്ന് നേര്സേ വിളിച്ചുചോദിചാലും ആരെയും കാണാറില്ല.ഒരു ബ്രതരുന്ടു.അയാളാണ് കാര്യങ്ങള്‍ നോക്കുന്നത്. ഞാനതുവരെ അയാളെ കണ്ടിട്ടില്ല.എനിയ്ക്ക് നീരസം തോന്നാരുന്ടു അതോര്‍ക്കുമ്പോള്‍.ഒന്ന് വന്നു നോക്കാത്ത സഹോദരന..‍.മനുഷ്യബന്ധങ്ങലുറെ നിസ്സാരത...
സമയം പിന്നെയും കുറെ കഴിഞ്ഞു..ഇടനാഴിയുടെ അറ്റത് ഒരു കാല്ശബ്ദം കേട്ട് ഞാന്‍ തലചെരിച്ചു. .അടുത്തുവന്നപ്പോള്‍ കണ്ടു.ഒരു ചെറുപ്പക്കാരന്‍..അയാള്‍ വന്നു ചോദിച്ചു.''മാത്യുവിന്റെ ആരെയെങ്കിലും..''നിര്തുംമുന്പു ഞാന്‍ കേറിപ്പറഞ്ഞു.ഉവ്വ്..വിളിച്ചിരുന്നു. ഒരു നിശ്വാസതോറെ അല്പം മാറിനിന്നു.ഞാന്‍ ഉള്ളിലെ നീരസതോറ
െ ചോദിച്ചു.എന്താ വൈകിയത്?അയാള്‍ ഒന്നും പറഞ്ഞില്ല.ഉള്ളിലേയ്ക്ക് പോയി നേര്സിനോടു സംസാരിയ്ക്കുന്നത് നിഴലായി കാണാം.തിരിച്ചുവരുമ്പോള്‍ അയാളെ ഒന്നു ഉപദേശി യ്ക്കണം.
വേണ്ട വാക്കുകള്‍ ഞാന്‍ ഒരുക്കാന്‍ തുടങ്ങി.എന്റെ വാക്ക് കേട്ട് അയാള്‍ മനുഷ്യസ്നേഹതെക്കുരിച്ചരിയണം.എന്നെ പ്പറ്റി മതിപ്പ് തോന്നണം.
അയാള്‍ പുറത്തു വന്നു.അപ്പുറം തിരിഞ്ഞു നില്‍ക്കയാണ്‌.പുറത്തേയ്ക്ക് നോക്കിക്കൊണ്ടു..നഗരം ഉറങ്ങാന്‍ പോകയാണ്.നിറത്തില്‍ വാഹനങ്ങള്‍ കുറഞ്ഞുതുടങ്ങി.അയാള്‍ ഒന്ന് തിരിഞ്ഞുനോക്കിയിരുന്നെങ്കില്‍ എനിയ്ക്ക് പരഞ്ഞുതുടങ്ങാമായിരുന്നു..ഞാന്‍ അയാള്‍ക്കരികില്‍് നിലയിരപ്പിച്ചു.അയാളുടെ മുതുകു ഉയര്‍ന്നു താഴുന്നു..
ഞാന്‍ അമ്പരപ്പോടെ അറിഞ്ഞു.മാത്യുവിന്റെ ബ്രതെര്‍ കരയുകയാണ്..അടുത്തു എന്നെ ഒരുനോക്കു കണ്ട തെയുല്ല്. അയാള്‍ പറഞ്ഞുതുടങ്ങി.നഗരത്തിനപ്പുരം ഒരു പംപിലാനയാള്‍ക്ക് ജോലി.രാത്രിജോലിയാണ്.
എന്നും പുലര്‍ച്ചെ വരും.മരുന്ന് വാങ്ങിക്കൊടുക്കാന്‍. ചേട്ടന്റെ ഭാര്യ ഗള്‍ഫിലാണ്..മക്കളില്ല.അപ്പനുമമ്മയും മരിച്ചു..അനിയനെയുല്ല്..കരച്ചിലിനിടയില്‍  അയാള്‍ വിക്കി..ഡോക്ടര്‍ പറഞ്ഞത്..
ഞാന്‍ ഒരുക്കിവെച്ച വാക്കുകളുടെ പൊള്ളതരത്ത്തിനുമേല്‍ അയാളുടെ ചിതറിയ വാക്കുകള്‍ മുഴങ്ങി..
 എനിയ്ക്കൊന്നും പറയാനായില്ല.അയാള്‍ തിരിഞ്ഞുനില്‍ക്കതന്നെയാണ്. അയാളുടെ ഉള്ളില്‍ അയാളും മാത്യുവും ചേര്‍ന്ന കുട്ടിക്കാലം നിരയുന്നുന്റാവും..എന്തെല്ലാം കളികള്‍..കുസൃതികള്‍..വീന്റെടുക്കാനാവാത്ത സന്തോഷങ്ങള്‍ അയാള്‍ ഓര്‍ക്കയാവാം..ഒരുക്കിയ വാക്കുകള്‍ എവിടെപ്പോയെന്നറിയില്ല.എന്റെ അഹങ്കാരം കലര്‍ന്ന സ്നേഹആദരശങ്ങള്‍ ആവിയാവുന്നതരിഞ്ഞു..ഞാന്‍ തിരികെ വന്നിരുന്നു.
അദൃശ്യമായ ബന്ധങ്ങളുടെ നൂലിഴകള്‍ എന്നെയും അയാളെയും ഐ സി യു വിലുല്ലവരെയും വലയം ചെയ്തുകൊണ്ടിരുന്നു..

3 comments:

  1. സുഹൃത്തേ,

    ഒരു നിമിഷം മനസ്സ്‌ അമൃത ഹോസ്പിറ്റലിൽ എന്റെ അച്ഛൻ കിടന്നിരുന്ന നാളുകളിലേക്ക്‌ പോയി.. അവിടെ ഇതുപോലെ തന്നെ ഒരു മത്യു ആ സമയം ഉണ്ടായിരുന്നു. കക്ഷിയുടെ ഒരു റിലേറ്റീവ്‌ ആയിരുന്നു ബൈ സ്റ്റാൻഡർ. അയാൾ രാവിലെ വരും.. ചിലപ്പോൾ 7 മണികുള്ള വിസിറ്റിൽ ആളെ കയറിക്കാണും.. അല്ലെങ്കിൽ നമ്മളെ ആരെയെങ്കിലും മൊബൈൽ നമ്പർ ഏൽപ്പിച്ചിട്ട്‌ പുരത്ത്‌ പോകും.. ഓർത്തതും അതേ കഥയാണു... ഇത്‌ പോലെ കുറെ അനുഭവങ്ങൾ ഉണ്ടായി അവിടെ.. എഴുതാം എപ്പോലെങ്കിലും..

    ReplyDelete
  2. ഇഷ്ടപ്പെട്ടു....ഒരു അഭിപ്രായം..ബാക്ഗ്രൌണ്ട്‌ നിറവും അക്ഷരങ്ങളുടെ നിറവും മാറ്റിക്കൂടെ. ഈ നിറം സുഖ വായനയെ തടസ്സപ്പെടുത്തുന്നു

    ReplyDelete
  3. പ്രിയമനോരാജ്, യാത്രികന്‍.. .നന്ദി

    ReplyDelete

'ഒരു കുടന്ന കണിക്കൊന്ന''

'ഒരു കുടന്ന കണിക്കൊന്ന''

My Blog List

ജാലകം